ദുബൈയില്‍ പ്രചാരണ കണ്‍വെന്‍ഷന്‍: പുത്തനുണര്‍വ് പകര്‍ന്ന് എണ്‍മകജെ കെ എം സി സി
Mar 20, 2016, 09:39 IST
ദുബൈ: (www.kasargodvartha.com 20/03/2016) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ വിജയത്തിനായി ദുബൈ എണ്‍മകജെ പഞ്ചായത്ത് കെ എം സി സി ദേര റാഫി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രചാരണ കണ്‍വന്‍ഷന്‍ പ്രവര്‍ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അഞ്ച് വര്‍ഷത്തെ സദ്ഭരണത്തിന്റെ വിലയിരുത്തലിനൊടുവില്‍ പൂര്‍വാതികം ശക്തിയോടെ ഐക്യ മുന്നണിയുടെ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും, ശ്രദ്ധേയനായ സാമാജികനെന്ന നിലയില്‍ വരാനിരിക്കുന്ന നിയമ സഭയിലും പി ബി അബ്ദുര്‍ റസാഖിന്റെ സാന്നിധ്യം ആവശ്യമാണെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യൂസുഫ് ഷേണി അധ്യക്ഷത വഹിച്ചു. സ്തുത്യര്‍ഹമായ സംഘടനാ പ്രവര്‍ത്തനത്തിന് ശേഷം ബഹ്‌റൈനിലേക്ക് ജോലി മാറിപ്പോവുന്ന കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് കണ്ടികെയ്ക്ക് യാത്രയയപ്പ് നല്‍കി. ദുബൈ കെ എം സി സി സെക്രട്ടറി ഹനീഫ കല്‍മട്ട, ഇസ്മാഈല്‍ ഏറാമല, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ട്രഷറര്‍ മുനീര്‍ പി ചെര്‍ക്കള, സി എച്ച് നൂറുദ്ദീന്‍, അഷ്‌റഫ് നീര്‍ച്ചാല്‍, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, സുല്‍ഫി ഷേണി, ഹസന്‍ കുദുവ, മന്‍സൂര്‍ മര്‍ത്യ, അസീസ് ബള്ളൂര്‍, സുബൈര്‍ കുബണൂര്‍, ഇബ്രാഹിം മൊഗര്‍, ഇബ്രാഹിം നല്‍ക്ക, ഉമ്പു ഹാജി പ്രസംഗിച്ചു.
ജാബിര്‍, ബഷീര്‍, സിദ്ദീഖ്, ഹക്കീം, ലത്വീഫ്, നിസാര്‍, റസാഖ് സി എച്ച്, അച്ചു ഷേണി പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ആസിഫ് പെര്‍ള സ്വാഗതവും ഷഫാറത്തലി നന്ദിയും പറഞ്ഞു.
Keywords : Dubai, Election 2016, KMCC, Enmakaje, UDF, Gulf, P.B Abdul Razak.