യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് സ്‌നേഹ സംഗമം മാര്‍ച്ച് 18 ന്; ലോഗോ പ്രകാശനം ചെയ്തു
Feb 14, 2016, 09:00 IST
അബുദാബി: (www.kasargodvartha.com 14/02/2016) യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി യു എ ഇയിലെ വിവിധ എമിറേറ്റുകളിലുള്ള കെ എം സി സി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിവിധ കലാ പരിപാടികളോട് കൂടി സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 18ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം കാസര്‍കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ കെ ബി എം ഷരീഫ് അബുദാബി കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.കെ അഹ് മദിന് നല്‍കി നിര്‍വഹിച്ചു.
ഖുര്‍ആന്‍ പാരായണ മത്സരം, ഹരിത ഗാന മത്സരം, സെമിനാറുകള്‍, വാര്‍ഷിക ജനറല്‍ ബോഡി തുടങ്ങിയ പരിപാടികളോട് കൂടിയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എം അബ്ദുല്ല ഹാജി, ജനറല്‍ കണ്‍വീനര്‍ പി.കെ അഷ്‌റഫ് എന്നിവര്‍ അറിയിച്ചു. അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹാസിഫ് പള്ളങ്കോട്, ദുബൈ കെ എം സി സി ഉദുമ മണ്ഡലം സെക്രട്ടറി ഷമീര്‍ പരപ്പ, ഷാര്‍ജ കെ എം സി സി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ അമാനുല്ല, ബി.കെ സുലൈമാന്‍, അഷ്‌റഫ് പി എച്ച്, തുഫൈല്‍ കൊറ്റുമ്പ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ അഷ്‌റഫ് സ്വാഗതവും കെ.പി സിദ്ദീഖ് നന്ദിയും പറഞ്ഞു.
Keywords : Abudhabi, KMCC, Logo, Programme, Inauguration, Gulf, Delampady.