തുല്യതാ പരീക്ഷ: രണ്ടാം ബാച്ച് സമ്പര്‍ക്ക പഠന ക്ലാസിന് തുടക്കം
Oct 6, 2013, 08:00 IST
ദുബൈ: കേരള സര്‍ക്കാരിന്റെ സാക്ഷരതാ മിഷന് കീഴില്‍ നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത രണ്ടാം ബാച്ചിലെ പഠിതാക്കള്‍ക്കായി ദുബൈ കെ.എം.സി.സി ഒരുക്കുന്ന സമ്പര്‍ക്ക പഠന ക്ലാസുകള്‍ക്ക് തുടക്കമായി. ആദ്യത്തെ ബാച്ചിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന്റെ ശേഷമാണ് 2014 സെപ്റ്റംബറില്‍ നടക്കുന്ന പരീക്ഷക്കുള്ള പുതിയ ബാച്ച് തുടങ്ങിയത്.
ഇതോടനുബന്ധിച്ച് കെ.എം.സി.സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പഠിതാക്കളുമായി സംവദിച്ചു. ആധുനിക ലോകത്ത് അവസര തുല്യത ഉറപ്പുവരുത്തുന്ന ഇത്തരം വിദ്യാഭ്യാസ അവസരങ്ങള്‍ പ്രവാസി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസുകളുടെ പൂര്‍ത്തീകരണത്തോടെ നേടാനാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തികളുടെ ആത്മാഭിമാനത്തിന് സഹായകരമാകും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഒന്നാം ബാച്ചിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തുല്യതാ പരീക്ഷ കോ-ഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലത്തെ സംസ്ഥാന കെ.എം.സി.സി അഭിനന്ദിച്ചു.
വിദ്യാഭ്യാസ വിചക്ഷണന്‍ സുരേന്ദ്രന്‍ നായര്‍ (ഡയറക്ടര്‍ എന്‍.ഐ. മോഡല്‍ സ്‌കൂള്‍), പ്രൊഫ. മുഹമ്മദ് ബഷീര്‍ (ഫറൂഖ് കോളജ്), സീതി പടിയത്ത് (പി.എസ്.എം.ഒ തിരൂരങ്ങാടി) എന്നിവര്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍, സംസ്ഥാന ഭാരവാഹികളായ ഹസൈനാര്‍ തൊട്ടുംഭാഗം, ബീരാവുണ്ണി തൃത്താല, മുഹമ്മദ് വെട്ടുകാട്, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, ഹനീഫ കല്‍മട്ട എന്നിവര്‍ സംസാരിച്ചു. ആക്റ്റിംഗ് ജന. സെക്രട്ടറി ഹനീഫ് ചെര്‍ക്കള സ്വാഗതവും കോ- ഓര്‍ഡിനേറ്റര്‍ ഷാഹിര്‍ കൊല്ലം നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Gulf, Kerala Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: