പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: കാസര്‍കോടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം: KMCC
Apr 27, 2013, 19:31 IST
ദുബൈ: ഏറെ പ്രവാസികളുള്ള കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം പരിഗണിക്കാതെ പ്രഖ്യാപനത്തില്‍ ഒതുക്കി മുന്നോട്ട് പോകുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷണ്‍ അഭിപ്രായപെട്ടു. അര്‍ഹമായ പരിഗണന പലപ്പോഴും കാസര്‍കോടിന് ലഭിക്കാതെ പോകുന്നുയെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കണ്‍വെന്‍ഷനില്‍ അഭിപ്രായമുയര്‍ന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. വിദേശ മലയാളികളില്‍ വലിയൊരു വിഭാഗം കാസര്‍കോട്ടുകാരാണ്.
ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ പയ്യന്നൂരിനെയാണ് പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് മിക്ക ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കാസാര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാവില്ലെന്നും അടിയന്തിരമായി കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്നും ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ ആസൂത്രണാ ബോര്‍ഡിന്റെ അനുമതി തേടിയ കേരള സര്‍ക്കാരിനെ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുളങ്കരയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി
കെ എം സി സി നേതാകളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഷരീഫ് പൈക്ക, ഇ ബി അഹ്മദ് ചെടേക്കാല്‍,
നൂറുദ്ദീന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരിം മൊഗര്‍, റഹിം നെക്കര, സിദ്ദിഖ് ചൗക്കി, ഖാദര്‍ പൈക്ക, അബ്ദുല്ല പൈക്ക, അസീസ് എതിര്‍ത്തോട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, KMCC, Dubai, passport, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.