city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈദലയിലെ മൊബൈല്‍ ടവര്‍; പ്രതിഷേധവുമായി കെ എം സി സി

ദുബൈ: (www.kasargodvartha.com 17/03/2016) മംഗല്‍പ്പാടി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ്, ബൈദല എന്ന പ്രദേശത്ത് ജനജീവിതത്തെയും, വരും തലമുറകളെയും ദോഷകരമായി ബാധിക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും, അതിനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

അഞ്ഞൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്ന ജനനിബിഡമായ ഈ പ്രദേശത്ത് സ്‌കൂള്‍, പള്ളി, മദ്രസ, ആശുപത്രി എന്നിവയും നിലകൊള്ളുന്നു. വികസനത്തിന്റെ പേരില്‍ ടെലികോം ഭീമന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി, മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് വഴി, നൂറ് കണക്കിന് പ്രദേശവാസികളുടെ ജീവിതമാണ് ഭീഷണിയിലാക്കുന്നതെന്നും, ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിനെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ക്യാന്‍സര്‍, മറവിരോഗം തുടങ്ങി മാരകമായ പല ദൂഷ്യ ഫലങ്ങളും ടവറില്‍ നിന്നുള്ള ലേസര്‍ പ്രസരണത്തിലൂടെ സാധ്യമാണെന്ന പഠന റിപോര്‍ട്ടുകള്‍ ഉണ്ടെന്നിരിക്കെ, ഇവിടുത്തെ ജനങ്ങളേയും, സമൂഹത്തെയും ഭീതിയിലാഴ്ത്തി ടെലികോം കമ്പനികള്‍ ചെയ്യുന്ന ഇത്തരം അമാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കറുതി വരുത്തണമെന്നും, രാജ്യത്തെവിടെയും ജനവാസകേന്ദ്രങ്ങളില്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കതതെന്നും യോഗം ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട്, ദുബൈ മഞ്ചേശ്വരം കെ എം സി സി ജനപ്രതിനിധികള്‍ക്കും, സര്‍ക്കാരിനും നിവേദനം നല്‍കുമെന്നും, ആവശ്യമായി വന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് സമര പരിപാടികള്‍ തുടങ്ങുമെന്നും ഭാരവാഹികള്‍ സൂചിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹനീഫ് കല്‍മാട്ട ഉദ്ഘാടനം ചെയ്തു. സയ്യദ് അബ്ദുല്‍ ഹഖീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്ല കെദമ്പാടി, അസീസ് ബള്ളൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, സുബൈര്‍ കുബണൂര്‍, ഹസന്‍ കുദുവ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും അഷ്‌റഫ് ബായാര്‍ നന്ദിയും പറഞ്ഞു.

ബൈദലയിലെ മൊബൈല്‍ ടവര്‍; പ്രതിഷേധവുമായി കെ എം സി സി

Keywords : Dubai, Mangalpady, Panchayath, KMCC, Mobile Phone, Mobile tower, Protest, Gulf.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia