city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള സര്‍ക്കാറിന്റെ നീക്കം പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്ന് കെ എം സി സി

ദുബൈ: (www.kasargodvartha.com 03.06.2020) പ്രവാസികള്‍ വരുന്നത് തടയാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം അവരെ മരണത്തിനു വിട്ട് കൊടുക്കുന്നതിനു തുല്യമാണെന്ന്  കെ എം സി സി. വിദേശരാജ്യങ്ങളില്‍ കൊറോണ ഭീതിയില്‍ കഴിയുന്ന മലയാളികളില്‍ പ്രായം ചെന്നവരും ഗര്‍ഭിണികളും തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികളും ജോലി നഷ്ടപ്പെട്ടവരും സന്ദര്‍ശന വിസയില്‍ വന്നവരുമായ ധാരാളക്കണക്കിന് ആളുകളുണ്ട്. അവരെല്ലാം എത്രയും പെട്ടെന്ന് സ്വന്തം നാടുകളിലേക്ക് എത്തിയാല്‍ മതി എന്ന മാനസിക അവസ്ഥയിലാണിപ്പോള്‍. ഇവരെയാണ് നിസാരമായ സാങ്കേതികത്തം പറഞ്ഞ് മുഖ്യമന്ത്രി യാത്ര മുടക്കുന്നത്.ഇത് മൂലം ദുരിതത്തിലാകുന്നത് ആയിരക്കണക്കിന് മലയാളികളാണെന്ന കാര്യം മറക്കരുതെന്ന് കെ എം സി സി വ്യക്തമാക്കി.

ഈ സമയത്ത് രാഷ്ട്രീയം പാടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വേണം കരുതാന്‍. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നത് തടയാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് വ്യക്തമാക്കണം എന്നും പ്രവാസികളെ കൊണ്ട് വരുന്നത് പരിമിതപ്പെടുത്താനുള്ള നീക്കം അത് മലയാളികളോടുള്ളകാണിക്കുന്ന ദ്രോഹമാണെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരള സര്‍ക്കാറിന്റെ നീക്കം പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്ന് കെ എം സി  സി

ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹ് മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.


Keywords:  Dubai, UAE, Gulf, Kerala, News, KMCC, Government, KMCC against Kerala Govt.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia