city-gold-ad-for-blogger

മഹല്ലുകളുടെ ഏകോപനം കാരുണ്യ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി: ഡോ. പി.എ. ഇബ്രാഹിം ഹാജി

ദുബൈ: (www.kasargodvartha.com 22/09/2015) മഹല്ല് ജമാഅത്തുകളുടെ ശാക്തീകരണവും ഏകോപനവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തിയെന്നും അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മികച്ച മാതൃകയായെന്നും ഡോ.പി.എ ഇബ്രാഹിം ഹാജി പ്രസ്താവിച്ചു. നാല്‍പതോളം മഹല്ല് ജമാഅത്തുകള്‍ ഉള്‍ക്കൊള്ളുന്ന യു.എ.ഇ കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ ബോഡി യോഗം ദുബൈയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ. എന്‍. മുഹമ്മദ് നാലപ്പാട് അധ്യക്ഷത വഹിച്ചു.

സമുദായത്തിനും സമൂഹത്തിനും മഹല്ലുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. മാനവ സൗഹാര്‍ദത്തിന് ഭീഷണിയായ വര്‍ഗീയതയെ ചെറുത്ത് മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ മഹല്‍ ജമാഅത്ത് നേതൃത്വം നടത്തി വരുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്.

മേഖലയിലെ മലയോര പ്രദേശങ്ങളിലെ നിര്‍ധനരായ 10 പെണ്‍ കുട്ടികളുടെ കല്ല്യാണ പദ്ധതി പ്രഖ്യാപിച്ചു. ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപ ചിലവ് വരുന്ന പരിപാടി ഡിസംബറില്‍ നടക്കും. കൂടാതെ മലയോര മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രത്യേക സ്ഥാപനം തുടങ്ങുന്നതിന് മൂന്നേക്കര്‍ ഭൂമി വാങ്ങുന്നതിന്റെ ഫണ്ട് ശേഖരണം ഡോ. എന്‍. മുഹമ്മദ് നാലപ്പാട് നിര്‍വഹിച്ചു. തളങ്കര വലിയ ജമാഅത്ത് പ്രസിഡണ്ട് യഹിയ തളങ്കര മുഖ്യാഥിതിയായിരുന്നു.

കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ഹനീഫ് ഹാജി അപ്‌സര, കോഴിത്തിടില്‍ അബ്ദുല്ല ഹാജി, മിലിട്ടറി അഹമ്മദ് കുഞ്ഞി, ബി.എം. ഹാരിഫ്, കെ.പി അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം പ്രസംഗിച്ചു.

മഹല്ലുകളുടെ ഏകോപനം കാരുണ്യ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി: ഡോ. പി.എ. ഇബ്രാഹിം ഹാജി

Keywords : Dubai, Gulf, Kizhur, Jamaath-committee, Kasaragod, Dr. PA Ibrahim Haji, N Muhammed Nalappad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia