കോട്ടിക്കുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
Jun 18, 2015, 13:03 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 18/06/2015) കോട്ടിക്കുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടിക്കുളത്തെ കെ.എം മൂസ-ഖദീജ കരിപ്പോടി ദമ്പതികളുടെ മകന്‍ കെ.എം മുത്തലീബാ(49)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുവൈത്തില്‍ കഫ്തീരിയ നടത്തി വരികയായിരുന്നു മുത്തലിബ്. മേല്‍പ്പറമ്പിലാണ് മുത്തലിബ് ഇപ്പോള്‍ താമസിക്കുന്നത്. ആറു മാസം മുമ്പ് നാട്ടില്‍ വന്ന ശേഷം വീണ്ടും കുവൈത്തിലേക്ക് പോയതായിരുന്നു.
ഭാര്യ: ഖമറുന്നിസ. മക്കള്‍: ഫര്‍സാന, റിസ്‌വാന, ഫൈറൂസ്, സഫാന. മരുമക്കള്‍: നാസര്‍, ഇര്‍ഷാദ്. സഹോദരങ്ങള്‍: നഫീസ, മൈമൂന, ഷാഫി.
Keywords: Kasaragod, Kerala, Death, Obituary, kuwait, Gulf, kuwait City, Kittikkulam native dies in Kuwait.
Advertisement: