മംഗലാപുരം: റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് വേണം: കെസ്‌വ
Mar 18, 2013, 15:07 IST
റിയാദ്: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്നായി നേരിട്ട് ജെറ്റ് എയര്‍വെയ്‌സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ കാസര്‍കോട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ കെസ്‌വയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി ജെറ്റ് എയര്‍വേയ്‌സ് കണ്‍ട്രി മാനേജര്‍ റിയാദ് സലീം നാലകത്തിനു നിവേദനം നല്‍കി.
പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മീത്തലിന്റെ നേതൃത്വത്തിലുള്ള ഒപ്പുശേഖരണ സംഘത്തില്‍ സലാം തൃക്കരിപ്പൂര്‍, ഷാജഹാന്‍ ആലിക്കാട്, ഉദിനൂര്‍ മുഹമ്മദ്കുഞ്ഞി, സി.എല്‍. ഖലീലു റഹ്മാന്‍, മുസ്തഫ ചൂരി എന്നിവര്‍ ഉണ്ടായിരുന്നു.
സൗദിയിലെ പ്രവാസികളില്‍ ഇരുപത്തഞ്ച് ശതമാനത്തോളം വരുന്ന കാസര്‍കോട് ജില്ലക്കാരും, അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുള്ളവരും ആശ്രയിക്കുന്നത് മുംബൈ, കരിപ്പൂര്‍ വിമാനത്താവളങ്ങളെ ആണ്. ഇത് ഏറെ വിഷമം ഉണ്ടാക്കുന്നു. മംഗലാപുരം വിമാനത്താവളത്തിലേക്ക് ജെറ്റ് എയര്‍വെയ്‌സ് അനുവദിക്കുകയാണെങ്കില്‍ അത് ദക്ഷിണ കര്‍ണാടകയിലെയും ഉത്തര കേരളത്തിലേയും പ്രവാസികളായ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
അടുത്തുചേരുന്ന ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റ് യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കാമെന്ന് മാനേജര്‍ നിവേദക സംഘത്തിന് ഉറപ്പുനല്‍കി.
Keywords: Memorandum, Jet Airways, KESWA, KESWA please Jet Airways direct flight to Mangalore, Riyadh, Damam, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.