സ്‌നേഹ സംഗമത്തിന്റെ കുളിര്‍കാലത്തിന് ചുവടുവെച്ച് കെസഫ്
Nov 21, 2011, 12:40 IST
ദുബായ്: യു.എ.ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കാസകോട് എക്‌സപാട്രിയേറ്റ്‌സ് സോഷ്യോ എക്കണോമിക്‌സ് ഫോറത്തിന്റെ (കെസെഫ്) സ്‌നേഹസംഗമം 25ന് ദുബായ് ഖുസൈസില്‍ നടക്കും. കെസെഫ് അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേരുന്ന വേദിയില്‍ കലയുടെയും സംഗീതത്തിന്റെയും സമ്മോഹന മുഹൂര്‍ത്തങ്ങള്‍ ആടിതിമിര്‍ക്കും. കലാമത്സരങ്ങള്‍ അരങ്ങേറും. കെസെഫ് കുടുംബാംഗങ്ങളുടെ കുട്ടികളില്‍ðപഠനത്തില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും ഇതേ ചടങ്ങില്‍ð വിതരണം ചെയ്യും. യു.എ.ഇയിലെ കാസര്‍കോട്ടുകാര്‍ക്ക് ഒരു പൊതുവേദി വേണമെന്നപൊതുവികാരം ഉടലെടുത്തത് പത്തുവര്‍ഷം മുമ്പാണ്. അഡ്വ: ബേവി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന കെസെഫ് സംഘടനക്ക് ബീജാവാപം നല്‍കുകയായിരുന്നു.
ജാതിമത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിന്റെ ഭാഗഭാക്കായി. കാസര്‍കോട് ഗവ. കോളേജ് കരിമ്പട്ടികയില്‍പ്പെട്ടപ്പോള്‍ അത് നീക്കം ചെയ്യാന്‍ രണ്ടുലക്ഷം രൂപ നല്‍കിയതും കാസര്‍കോട് പ്രസ്‌ക്ലബ് നിര്‍മ്മാണത്തിന് സഹായം ചെയ്തതും സ്മരണീയമാണ്. ഏതെങ്കിലും അംഗം മരണപ്പെട്ടാല്‍ ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കെസെഫ് രംഗത്തുണ്ട്. ഒരംഗം മരിച്ചപ്പോള്‍ മുന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കരയുടെ നേതൃത്വത്തില്‍ കെസെഫ് പ്രതിനിധികള്‍ സഹായഹസ്തവുമായി ഓടിയെത്തിയിരുന്നു. കാസര്‍കോട്ടെ വൃക്ക രോഗികള്‍ക്ക് വലിയ ആശ്വാസമായി കെയര്‍വെ ആശുപത്രിയില്‍ ഡയാലിസിസ് മെഷീന്‍ ഏര്‍പ്പെടുത്തിയത് ബി.എ. മഹ്മൂദ് ചെയര്‍മാനായിരുന്നപ്പോഴാണ്. കാസര്‍കോട്ട് കെസെഫിന് ആസ്ഥാനം സ്ഥാപിച്ചത് ഇക്കാലത്താണ്. ഉത്സവച്ഛായയിലാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കെസെഫിന് കാസര്‍കോടിന്റെ വിദ്യാഭ്യാസപരവും വികസനപരവുമായ പ്രശ്‌നങ്ങള്‍ വലിയ ഉല്‍ക്കണ്ഠയാണ്. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ എങ്ങനെ പരിഹരിക്കാമെന്നതാണ് മിക്കപ്പോഴും യോഗങ്ങളില്‍ ചര്‍ച്ചാവിഷയം. കാസര്‍കോട്ട് നിന്ന് നേതാക്കള്‍ യു.എ.ഇയില്‍ എത്തുമ്പോഴൊക്കെ കെസെഫ് ഭാരവാഹികള്‍ ചര്‍ച്ച ചെയ്യുന്നത്, എങ്ങനെ കൂട്ടായി പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നതാണ്.
ഈയിടെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ദുബായില്‍ðഎത്തിയപ്പോള്‍ ഈ വിനീതനും ഇക്കാര്യം ചര്‍ച്ച ചെയ്തു. വികസന കാര്യത്തില്‍ പ്രവാസികളുടെ സഹകരണം വേണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രസക്തമാണ്. എന്നാല്‍ അതിനുള്ള അടിസ്ഥാന കര്‍മ്മരേഖ രൂപപ്പെടുത്തേണ്ടത് ഭരണസ്ഥാപനങ്ങളാണ്. കെസെഫിന് കാസര്‍കോടിനെ സംബന്ധിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്. അതിന്റെ സാക്ഷാത്കാരത്തിന് ആരുമായും സഹകരിക്കാന്‍ ഇപ്പോഴത്തെയും ഇനി വരാന്‍ പോകുന്നതുമായ ഭരണസമിതി തയ്യാറാകുമെന്നതില്‍ തര്‍ക്കമില്ല. ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും കെസെഫ് ശ്രമിച്ചുവരുന്നു. കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എഞ്ചിനീയറിംഗ് കോളേജ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കാന്‍ പലരും തയ്യാറാകും. ഇതിന് സ്ഥലസൗകര്യങ്ങള്‍ വേണം.
അഡ്വ: എസ്.കെ. അബ്ദുല്ലñ ചെയര്‍മാനും, വേണു കെ. കണ്ണന്‍ സെക്രട്ടറി ജനറലായും, അസ്‌ലം പടിഞ്ഞാര്‍ ട്രഷററുമായുള്ള ഗവേണിംഗ് കൗണ്‍സില്‍ തികഞ്ഞ പ്രതീക്ഷയിലാണ്. ഡിസംബറിന്റെ മരംകോച്ചുന്നóതണുപ്പിലും ഏപ്രിലിലെ പൊള്ളുന്ന ചൂടിലും മേയിലെ പൂക്കളുടെ നൃത്തോത്സവത്തിലും കെസെഫിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി അഹോരാത്രം കര്‍മ്മനിരതരാണ്. കാസര്‍കോടിന്റെ സംസ്‌കാരത്തിന്റെ നന്മയും ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് ഇവര്‍ മുന്നോട്ടുപോകുന്നു. ഇവരെ സഹായിക്കാന്‍ കെസെഫിന്റെ ആയിരത്തിലധികം അംഗങ്ങള്‍ ഒറ്റക്കെട്ടാണ് എന്നതും ശുഭോര്‍ക്കം.
Reported by Ilyas A. Rahman
Keywords: Gulf, KESEF, Meet, Dubai