കെ.സി.എഫ് ഖത്തര്‍ ഭാരവാഹികള്‍
Aug 6, 2012, 22:22 IST
ദോഹ: കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) ഖത്തര്‍ യുണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ശുഐബ് തളങ്കര (ചെയര്‍മാന്‍), ഷാനു പി.വി.കെ, ഉവൈസ് കുണിയ, ബച്ചു ബേക്കല്‍ ഫോര്‍ട്ട്, ജുനൈദ് ഉപ്പള (വൈസ് ചെയര്മാന്മാര്), നിസാം കാജ (ജനറല്‍ കണ്‍വീനര്‍), ജാസി വെസ്റ്റ്, അച്ചു ചെമ്മനാട്, റൗഫ് സാര്‍ത്ഥക്കോട്, മുഹമ്മദ് സിറാജ്, നിയാസ് (ജോ.കണ്‍വീണര്‍മാര്‍), മുഹമ്മദ് കുഞ്ഞി ചിത്താരി, സുബൈര്‍ ചേരൂര്‍ (ട്രഷറര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇഫ്താര്‍ സംഗമത്തിന് ഷാനു പി.വി.കെ, ശുഹൈബ്, ഇര്‍ഷാദ് തുരുത്തി, സിദ്ദീഖ് നമ്പിടി, മുഹമ്മദ് കുഞ്ഞി ചിത്താരി, സുബൈര്‍ ചേരൂര്‍, നിസാം കാജ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Doha, Gulf, Facebook, Kasrottar Mathram, Group, Office bearers, Kasrottar Charity Fund, KCF.