കാസ്രോഡിയന്‍സ് ക്രിക്കറ്റ് മെഗാഇവന്റ്; ടോക്കോ വോള്‍ട്‌സ് സെമിയില്‍
Nov 15, 2015, 11:30 IST
ദമ്മാം: (www.kasargodvartha.com 15/11/2015) സൗദി പൂര്‍വ മേഖല കാസര്‍കോട്ടുകാര്‍ സംഘടിപ്പിക്കുന്ന കാസ്രോഡിയന്‍സ് പ്രഥമ ഡിപ്ലോമസി ട്രോഫി ദൈ്വവാര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നൗഷാദ് മുട്ടം നയിക്കുന്ന ടോക്കോ വോള്‍ട്‌സ് ബി ഗ്രൂപ്പ് സെമിയില്‍ കടന്നു. ഗ്രൂപ്പിലെ ഡിപ്ലോമസി, ബ്യൂട്ടി റെഡിമേയ്ട്‌സ്, ഇ.വൈ.സി.സി എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്.
എ ഗ്രൂപ്പില്‍ ശേഷിക്കുന്ന ഒരു കളിയുടെ ജയപരാജയ അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തുക. എ ഗ്രൂപ്പില്‍ നിന്ന് ഹാരിസ് ബദിയടുക്ക നയിക്കുന്ന സെമി കോണ്ട്രാക്ടിംഗ് ഒരു കളിയും വിജയിക്കാതെ പുറത്തായി. ടീം ഫൈറ്റര്‍ ദമ്മാം, ബ്രോഗ് സ്മാഷേര്‍സ്, ബ്ലാക്ക് ബര്‍ണ് വിന്നേര്‍സ് എന്നിവരാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഉദ്ഘാടന മത്സരത്തില്‍ അബു ബദിയടുക്ക നയിക്കുന്ന ടീം ഫൈറ്റര്‍ ദമ്മാം ജാവി നെല്ലിക്കുന്ന് നയിക്കുന്ന ബ്രോഗ് സ്മാഷേര്‍സിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റ് കെഡിഎസ്എഫ് അല്‍ ഖോബാര്‍ യൂണിറ്റ് പ്രസിഡണ്ട് അഷ്‌റഫ് അംഗടിമുഗര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെസ്‌വ സെക്രട്ടറി സി.എല്‍ ഖലീല്‍ മുഖ്യാതിഥിയായിരുന്നു. ടൂര്‍ണമെന്റ് ഓര്‍ഗനൈസര്‍മാരായ ഫിറോസ് തളങ്കര, ആഷി ചാല, മസൂദ് സേട്ട്, ഹാരിസ് കെ.കെ പുറം (ഖത്തര്‍), അന്‍സിഫ് പെര്‍ള, ടീം മാനേജര്‍മാരായ മുനീര്‍ എം.എ, റഫീഖ് പുത്തൂര്‍, ഹാരിസ് ചെടേക്കാല്‍, അഫ്രാസ്, കെഡിഎസ്എഫ് പ്രവര്‍ത്തകരായ ഖാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, ഖാദര്‍ പട്‌ള, ഹക്കീം തെക്കില്‍, അറഫാത്ത് ചെമ്മനാട്, അഷ്‌റഫ് പടഌ റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകരായ നാസര്‍ കെ.കെ പുറം, അലി പടിഞ്ഞാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ടൂര്‍ണമെന്റിലെ വില കൂടിയ താരത്തിനുള്ള ട്രോഫിയും അവാര്‍ഡും ചെയര്‍മാന്‍ ഹാരിസ് ഖത്തര്‍, സജു തെരുവത്തും നസ്മാന്‍ മഞ്ചേശ്വരത്തിന് നല്‍കി. നവംബര്‍ 20 രാത്രി എട്ട് മണിക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് റാഖയിലെ സബ്‌സ സ്‌റ്റേഡിയം സാക്ഷിയാവും.
Related News: കാസ്രോഡിയന്‍സ് ക്രിക്കറ്റ് മെഗാഇവന്റ്; ലീഗ് മാച്ചുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാവും
Keywords : Damam, Cricket Tournament, Sports, Kasaragod, Kerala, Gulf, Mega Cricket Event.