കാസർകോട് സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
മസ്കറ്റ്: (www.kasargodvartha.com 10.06.2021) കാസർകോട് സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. കോളിയടുക്കത്തുള്ള പഞ്ചായത്ത് ഓഫീസിന് പിറകുവശം താമസിക്കുന്ന അബ്ദുൽ സലാം (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്.
ഒമാനിൽ ഹോടെൽ നടത്തി വരികയായിരുന്നു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചുപോയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി റൂമിൽ തന്നെ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാത്രി സഹോദരൻ റൂമിൽ ചെന്നപ്പോൾ സലാമിനെ വീണുകിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതെന്നാണ് നിഗമനം.
കോളിയടുക്കത്തെ അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ത്വാഹിറ ചെമ്പരിക്ക. മക്കൾ: സഹാസ്, ഹാശിർ, ഫമീദ, ഫാത്വിമ.
സഹോദരങ്ങൾ: അലി, ലത്വീഫ്.
മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Kerala,kasaragod,news,Dead,Oman,Gulf,Hotel,collapse,hospital, Kasargod Native dies after collapsing in Oman
< !- START disable copy paste -->