കാസർകോട് സ്വദേശി അബുദബിയിൽ മരിച്ചു
Nov 8, 2021, 15:30 IST
ദുബൈ: (www.kasargodvartha.com 08.11.2021) കാസർകോട് സ്വദേശി അബുദബിയിൽ മരിച്ചു. ഉറുമി ഊജംപദവിലെ കെ അബ്ദുല്‍ ജബ്ബാര്‍ (51) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ അബുദബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സകളോട് പ്രതികരിക്കാതെ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
വർഷങ്ങളായി അബുദബിയിലായിരുന്നു. അവസാനമായി രണ്ടുവർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കെ എം മൊയ്‌തീൻ - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: റാഹില. മക്കള്‍: ജുബൈര്‍ (മുസ്ലിം യൂത് ലീഗ് യൂനിറ്റ് പ്രസിഡന്റ്), ജാബിറ, ഫാത്വിമ.
സഹോദരങ്ങള്‍: അയ്യൂബ് ഉറുമി (ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), ശരീഫ് ഉറുമി (അബുദബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡൻറ്), മുജീബ് റഹ്‌മാന്‍ ഊജംപദവ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
< !- START disable copy paste -->

Keywords: Dubai, Gulf, News, Death, Obituary, Abu Dhabi, Muslim-league, Kasargod native died in Abu Dhabi.