city-gold-ad-for-blogger

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പദ്ധതികൾ; ദുബൈയില്‍ സെമിനാര്‍ മാര്‍ച്ച് 11 ന്

ദുബൈ: (www.kasargodvartha.com 09.03.2017) കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച് ഗള്‍ഫ് നാടുകളില്‍ സെമിനാര്‍ നടത്തുമെന്ന് എമിറേറ്‌സ് ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ സെമിനാര്‍ മാര്‍ച്ച് 11 ശനി വൈകുന്നേരം ആറരയ്ക്ക് ദേര പേള്‍ക്രീക് ഹോട്ടലില്‍ നടക്കും. സാമൂഹിക, വാണിജ്യ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംസാരിക്കും. സെമിനാറിനൊപ്പം നിക്ഷേപ സൗഹൃദ സംഗമവും ഉണ്ടാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പദ്ധതികൾ; ദുബൈയില്‍ സെമിനാര്‍ മാര്‍ച്ച് 11 ന്

വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദുസ്ഥാന്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂര്‍, പി ബി ഗ്രൂപ് ചെയര്‍മാന്‍ പി ബി അഹ് മദ്, അല്‍ഫലാ ഗ്രൂപ് ചെയര്‍മാന്‍ യുസുഫ് അല്‍ ഫല, ഹിന്ദുസ്ഥാന്‍ ഗ്രൂപ് ഡയറക്ടര്‍മാരായ എം ബി യൂസുഫ്, എം എ ഖാലിദ്, അസീസ് മാരിക്കെ, സൈഫുല്ലാഹ് തങ്ങള്‍, അഹ് മദ് അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, news, Development project, Press meet, Seminar, Emirates Hidusthan Builders And Developers, Deira, Kasargod Development Seminar on March 11

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia