city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അറേബ്യൻ മണ്ണിൽ പോരാട്ടവുമായി ഒരു കാസർകോട്ടുകാരൻ; ആഗോള തലത്തിൽ താരമായി നീശാദ് ശാഫി

ദോഹ: (www.kasargodvartha.com 03.01.2022) കാലാവസ്​ഥ വ്യതിയാനത്തിനെതിരായ ബോധവത്കരണങ്ങളിലൂടെ അറേബ്യൻ മണ്ണിൽ പോരാട്ടം നടത്തുകയാണ് ഒരു കാസർകോട് സ്വദേശി. ദോഹയിലെ പ്രമുഖ കംപനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന വിദ്യാനഗറിലെ നീശാദ് ശാഫിയാണ് വേറിട്ട പ്രവർത്തങ്ങളുമായി മുന്നോട്ട് പോവുന്നത്.

 
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അറേബ്യൻ മണ്ണിൽ പോരാട്ടവുമായി ഒരു കാസർകോട്ടുകാരൻ; ആഗോള തലത്തിൽ താരമായി നീശാദ് ശാഫി

  

ഗൾഫ് രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ട്. പക്ഷേ പ്രതിസന്ധി തടയാനുള്ള ശ്രമങ്ങളിൽ പിന്നിലാണ്. ഈ സാഹചര്യത്തിലാണ് ബോധവത്‌കരണങ്ങളിലൂടെ ഗൾഫ് മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2015 ൽ അറബ് യൂത് ക്ലൈമറ്റ് മൂവ്മെൻറ് (എ വൈ സി എം) ഇദ്ദേഹത്തിന്റെ കീഴിൽ ഒരുപറ്റം യുവാക്കൾ ആരംഭിച്ചത്. ഇതിന്റെ എക്സിക്യൂടീവ് ഡയറക്ടറാണ് നീശാദ് ശാഫിയിപ്പോൾ.

എ വൈ സി എമിന് കീഴിൽ അനവധി പ്രവർത്തങ്ങളാണ് നടന്നുവരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇവർ സജീവമായി ബോധവത്‌കരണം നടത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യു എനിന്റെ 2022, 2023 വർഷത്തെ ഉച്ചകോടികൾ മിഡിൽ ഈസ്റ്റ്, ആഫ്രിക മേഖലകളിലായി നടക്കുമ്പോൾ അതിനെ ഏറെ സന്തോഷത്തോടെയാണ് നീശാദ് ശാഫി കാണുന്നത്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൾഫ് മേഖലയിലേക്ക് യുഎൻ ഉച്ചകോടി എത്തുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹമിപ്പോൾ.

നിരവധി ആഗോള പരിസ്ഥിതി യുവജന കൂട്ടായ്മകളിലെ സജീവ അംഗമാണ് നീശാദ്. പാരീസ്, മരാകെച്, കാറ്റോവിസ്, ലോക സാമ്പത്തിക ഫോറം എന്നിവിടങ്ങളിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ അടക്കമുള്ളവയിൽ ചർചകളിലൂടെ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കാലാവസ്ഥാ പ്രതിസന്ധി മുമ്പെത്തേക്കാളും വലുതായൊരു കാലത്ത് യുവതലമുറ അതിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകണമെന്ന സന്ദേശവുമായി നീശാദിന്റെ യാത്ര തുടരുകയാണ്.

Keywords:  Gulf, Qatar, Doha, Kasaragod, News, Climate, Top-Headlines, Fight, Justice, Native, Paris, Neeshad, Marakech, Katowice,World, Climate situation, Kasaragod native fighting for climate justice in the Gulf. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia