ഹൃദയാഘാതം അനുഭവപ്പെട്ടയാള്‍ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ ഫോണിലൂടെ നിര്‍ദേശം നല്‍കി ജീവന്‍ രക്ഷിച്ച കാസര്‍കോട് സ്വദേശിക്ക് ദുബൈയില്‍ ആദരം
Aug 5, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 05/08/2016) ഹൃദയാഘാതം അനുഭവപ്പെട്ടയാള്‍ക്ക് ചെയ്തുകൊടുക്കേണ്ട കാര്യങ്ങള്‍ ഫോണിലൂടെ നിര്‍ദേശിച്ച് രോഗിയുടെ ജീവന്‍ രക്ഷിച്ച കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ ആദരിച്ചു. ദുബൈ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആംബുലന്‍സ് വിഭാഗത്തില്‍ മെഡിക്കല്‍ ഡെസ്പാച്ചറായ കാഞ്ഞങ്ങാട്ടെ ഇസ്ഹാഖിനെയാണ് ആംബുലന്‍സ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ താലിബ് ഗുലൂം താലിബ് അലി ആദരിച്ചത്.
അടിയന്തര ഘട്ടങ്ങളിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിച്ച് ആംബുലന്‍സുകളെ നിയോഗിക്കലാണ് ഇസ്ഹാഖിന്റെ ജോലി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ദുബൈയിലെ പിസ ഹട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനത്തെിയ ഒരാള്‍ അബോധാവസ്ഥയിലായെന്ന് പറഞ്ഞ് ഫോണ്‍ വന്നത്. തുടര്‍ന്ന് ഹൃദയാഘാതമാണെന്ന് മനസിലാക്കിയ ഇസ്ഹാഖ് എല്ലാ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. ഇതിനിടയില്‍ എട്ടു മിനുട്ടുകള്‍ക്കുള്ളില്‍ ആംബുലന്‍സ് എത്തിച്ച് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് രോഗിയുടെ ജീവന്‍ രക്ഷിക്കാനായത്.
ഇസ്ഹാഖ് മൂന്നുവര്‍ഷം മുമ്പാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ ഹൃദയാഘാതത്താല്‍ മരിച്ച ജ്യേഷ്ഠ സഹോദരന്റെ അനുഭവമാണ് സ്വകാര്യ ആശുപത്രിയിലെ ജോലിയില്‍ നിന്ന് മാറി ആംബുലന്‍സ് വിഭാഗത്തില്‍ ജോലിക്ക് ചേരാന്‍ ഇസ്ഹാഖിന് പ്രേരണയായത്.
കാഞ്ഞങ്ങാട്ടെ കുഞ്ഞഹമ്മദ്- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ ഹാദിയ.

Keywords: Dubai, Gulf, Felicitated, Ambulance, Cardiac Arrest, Kasaragod native felicitated in Dubai.