ഷാര്‍ജയില്‍ വ്യാപാരിയായ തളങ്കര സ്വദേശി ഉറക്കത്തില്‍ മരിച്ചു
Sep 27, 2014, 14:12 IST
ഷാര്‍ജ: (www.kasargodvartha.com 27.09.2014) ഷാര്‍ജയില്‍ വ്യാപാരിയായ തളങ്കര സ്വദേശി ഉറക്കത്തില്‍ മരിച്ചു. തളങ്കര പട്ടേല്‍ റോഡിലെ റെയ്ഹാന മന്‍സിലില്‍ പരേതനായ ദീനാര്‍ അബൂബക്കര്‍ - ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബഷീര്‍ എന്ന കരാട്ടെ ബഷീറാണ് (50) മരിച്ചത്.
ഷാര്‍ജ റോളയില്‍ ഷാഹില്‍ ഇലക്ട്രോണിക്‌സ് കടയുടമയായ മുഹമ്മദ് ബഷീര്‍ രണ്ട് വര്‍ഷം മുമ്പ് പുതിയ കമ്പനി ആരംഭിച്ചിരുന്നു. ഷാര്‍ജയിലെ ഓഫീസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ബഷീറിനെ രാവിലെ ഓഫീസിലെത്തിയ റൂം ബോയ് തട്ടിവിളിച്ചപ്പോള്‍ അനക്കമില്ലാത്തതിനെതുടര്‍ന്ന് തൊട്ടടുത്തുള്ളവരെ വിവരമറിയിച്ചപ്പോഴാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സുലൈഖ (ബാങ്കോട്). മക്കള്‍: അഞ്ചും റെയ്ഹാന, ബദറുല്‍ മുനീര്‍, ഷിറിന്‍ ഷഹാന, യൂസഫലി, ഷഹല. മരുമകന്‍: നിയാസ് ഉപ്പള. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, നസീര്‍, മുഹമ്മദ് അലി, ഹമീദ്, അഷ്‌റഫ് നഫീസ, സുഹറ, അസ്മ, അനീസ്.

Keywords: Obituary, Sharjah, Thalangara, kasragod, Gulf, Dubai, Muhammed Basheer, Mohammed Basheer, Kasaragod native dies in Sharjah.
Advertisement:
Advertisement: