കാസര്‍കോട് സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
Sep 4, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) കാസര്‍കോട് സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ അത്തിക്കോത്ത് സ്വദേശി എന്‍. മൂസക്കുഞ്ഞി (36)യാണ് മരിച്ചത്. ഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് സ്വദേശിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു മൂസക്കുഞ്ഞി. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. എന്‍. മുഹമ്മദ് കുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: എന്‍. ആഇശ മുഹമ്മദ് കുഞ്ഞി (നോര്‍ത്ത് ചിത്താരി), എന്‍. മുസ്തഫ (ഹൊസ്ദുര്‍ഗ് മീനാപ്പീസ്), എന്‍. അബ്ദുല്‍ മജീദ്, എന്‍. ബഷീര്‍, എന്‍. ലഫീഫ അബീബ.
മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Kerala, Death, Gulf, Athikkoth native dies in Ajman.
Advertisement: