city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

അബൂദാബി: (www.kasargodvartha.com 21/01/2016) അബുദാബി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. ഉദുമ മുക്കുന്നോത്തെ എം.കെ. ഹുസൈന്‍-ആഇശ ദമ്പതികളുടെ മകന്‍ കുഞ്ഞബ്ദുല്ല(43)യാണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.

23 ദിവസം മുമ്പ് രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പള്ളിയില്‍ കുഴഞ്ഞുവീണ കുഞ്ഞബ്ദുല്ല ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. അബ്ദുല്ലയുടെ ഭാര്യ ആഇശയും മാതാവും ഏതാനും ദിവസം മുമ്പ് അബുദാബിയിലെ ആശുപത്രിയിലെത്തിയിരുന്നു.

മക്കള്‍: ഫാത്വിമ, സിദ്ദീഖ്, അഷ്ഫാഖ് (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഹനീഫ, അന്‍വര്‍ സാദത്ത്, മറിയം. അബുദാബിയില്‍ എം.കെ ഹുസൈന്‍ ഗ്രോസറി കട നടത്തിവരികയായിരുന്നു കുഞ്ഞബ്ദുല്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അബുദാബി കെ എം സി സി ഉദുമ പഞ്ചായത്ത് ട്രഷററായി സേവനമനുഷ്ടിച്ചുവരികയായിരുന്നു.
അബുദാബി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

Keywords:  Abudhabi, kasaragod, Kerala, Death, Gulf, Obituary, Kasaragod native dies in Abu Dhabi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia