കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു
May 11, 2020, 17:38 IST
ദുബൈ: (www.kasargodvartha.com 10.05.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. നീലേശ്വരം ബങ്കളത്തെ പരേതരായ വടക്കത്തി അമ്പു- കുമ്പ ദമ്പതികളുടെ മകന്‍ വിനയ കുമാര്‍ (40) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ദുബൈയിലെ ഫേയ്ഡ് സയ്ദ് റോഡിലെ റൊഡാഖില റൊട്ടാന റസിഡന്‍സിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദുബൈ സയ്ദ് റോഡിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ: ശ്രുതി (വെള്ളിക്കോത്ത്). ഏകമകള്‍ നിള വിനയന്‍ (മൂന്ന് വയസ്). സഹോദരന്‍: വിനോദ്കുമാര്‍. അടുത്തിടെയാണ് ബങ്കളം കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് പുതിയ വീട് വെച്ച് താമസം തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനം നാട്ടിലെത്തി മടങ്ങിയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Death, Gulf, Kasaragod native died in Dubai
< !- START disable copy paste -->