അബൂദാബിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു
May 26, 2020, 10:28 IST
അബൂദാബി: (www.kasargodvartha.com 26.05.2020) അബൂദാബിയില്‍ രോഗം പിടിപെട്ട് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയും പൊയ്‌നാച്ചി വടക്കേപറമ്പില്‍ വര്‍ഷങ്ങളായി താമസക്കാരനുമായ ഇസ്ഹാഖ് (48) ആണ് മരിച്ചത്. അബൂദാബി നിയാസില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.
എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. പരേതരായ അബ്ദുര്‍ റഹ് മാന്‍ ഹാജി- സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഇര്‍ഫാന്‍ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി), ഇര്‍ഷാന (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഇസാം (നാല് വയസ്). സഹോദരങ്ങള്‍: മുഹമ്മദലി (അതിഞ്ഞാല്‍) , സുഹറ (ഉദുമ), റംല (അതിഞ്ഞാല്‍).
മൃതദേഹം അബുദാബി ബനിയാസില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Abudhabi, Poinachi, Kanhangad, Kasaragod native died in Abudhabi
< !- START disable copy paste -->