city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുണ്യം നേടാന്‍ ഹജ്ജ് വളണ്ടിയര്‍ സേവന സന്നദ്ധതയുമായി കാസര്‍കോട് ജില്ലാ കെ.എം.സി.സി ഒരുങ്ങി

ജിദ്ദ: (www.kas argodvartha.com 06/08/2016) പരിശുദ്ധ ഹജ്ജ് കര്‍മം ആഗതമായിരിക്കെ ലക്ഷോബ ലക്ഷങ്ങള്‍ പങ്കാളികളാകുന്ന പരിശുദ്ധ ഹജ്ജ് വേളയില്‍  അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ- കാസര്‍കോട് ജില്ലാ കെ.എം.സി.സി ഒരുക്കങ്ങള്‍ ആരംഭിച്ചു.

ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടന്ന ജിദ്ദ കാസര്‍കോട് ജില്ലാ ഹജ്ജ് വളണ്ടിയര്‍ സംഗമം പ്രസിഡണ്ട് ഹസന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.
പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി ത്യാഗ പൂര്‍ണമായ സേവനം കാഴ്ചവെച്ച് പുണ്യം നേടാനുള്ള സൗഭാഗ്യം സൗദി അറേബ്യയിലുള്ള പ്രവര്‍ത്തകര്‍ക്ക് മാത്രം ലഭിക്കുന്ന സുവര്‍ണ്ണ അവസരമാണെന്നും ഇതില്‍ പങ്കാളികളാവുന്ന മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും ഹജ്ജിന്റെ പവിത്രത സൂക്ഷിച്ചു കൊണ്ട് കര്‍മ നിരതരാകണമെന്നു അന്‍വര്‍ ചേരങ്കൈ പറഞ്ഞു .

ജില്ലയില്‍ നിന്നും നൂറ്റിഅമ്പതില്‍ കുടുതല്‍ വളണ്ടിയര്‍മാരെ അയക്കുവാന്‍ തീരുമാനിച്ചു. ഇബ്രാഹിം അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ് മുണ്ട്യത്തടുക്ക, അബൂബക്കര്‍ ഉദിനൂര്‍, നസീര്‍ പെരുമ്പള, അഷ്‌റഫ് പാക്യര, ഫാറൂഖ് കീഴൂര്‍, ഹാഷിം കുമ്പള, സലാം ബബ്രാണ, ബുനിയാം മേല്‍പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതവും ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.

ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ബഷീര്‍ ചിത്താരി ക്യാപ്റ്റനും (0502142900), അബ്ദുല്ല ഹിറ്റാച്ചി (0503010936), ഇബ്ബു ഇബ്രാഹിം മഞ്ചേശ്വരം (0567594760) എന്നിവരെ കോ ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തു.

വളണ്ടിയറായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ മണ്ഡലം കോ ഓര്‍ഡിനേറ്റര്‍മാരായ സിദ്ദീഖ് ഐ എന്‍ ജി (0554782685- മഞ്ചേശ്വരം), മൊയ്തു ബേര്‍ക്ക (0568031162- കാസര്‍കോട്), റഹീം പള്ളിക്കര (0502705267- ഉദുമ), ഫൈസല്‍ കാഞ്ഞങ്ങാട് (0563514858 - കാഞ്ഞങ്ങാട്), സഫീര്‍ തൃക്കരിപ്പൂര്‍ (0554548823- തൃക്കരിപ്പൂര്‍) എന്നിവരുമായി ബന്ധപ്പെടെണ്ടതാണെന്നാണ് കമ്മിറ്റി അറിയിച്ചു.
പുണ്യം നേടാന്‍ ഹജ്ജ് വളണ്ടിയര്‍ സേവന സന്നദ്ധതയുമായി കാസര്‍കോട് ജില്ലാ കെ.എം.സി.സി ഒരുങ്ങി

പുണ്യം നേടാന്‍ ഹജ്ജ് വളണ്ടിയര്‍ സേവന സന്നദ്ധതയുമായി കാസര്‍കോട് ജില്ലാ കെ.എം.സി.സി ഒരുങ്ങി

Keywords:  Gulf, KMCC, Hajj, Hajj-volunteers, Jidha, Hajj, Volunteers, Kasaragod, Kasaragod District KMCC with Hajj service.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia