കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Dec 31, 2015, 15:36 IST
അബൂദാബി: (www.kasargodvartha.com 31/12/2015) കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. അബൂദാബിയിലെ ബെസ്‌റ്റോ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ സുബൈര്‍ (26) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ബല്ലാകടപ്പുറത്ത് പുതുതായി നിര്‍മിച്ച വീടിന്റെ കുടികൂടല്‍ ചടങ്ങ് ജനുവരി 10 ന് നടക്കാനിരിക്കെയാണ് സുബൈറിനെ മരണം തട്ടിയെടുത്തത്. നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുബൈര്‍ അവധി കഴിഞ്ഞ് അബുദാബിയില്‍ തിരിച്ചെത്തിയത്. പള്ളിക്കര ബിലാല്‍ നഗറിലാണ് സുബൈറിന്റെ മാതൃവീട്. ഏറെ കാലമായി ബിലാല്‍ നഗറിലായിരുന്നു സുബൈറിന്റെ കുടുംബം താമസിച്ചിരുന്നത്.

മൃതദേഹം അബൂദാബി ശൈഖ് ഖലീഫ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബല്ലാകടപ്പുറത്തെ കുഞ്ഞഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. ഏകമകള്‍ ഹസ്‌ന (ആറ് മാസം). സഹോദരങ്ങള്‍: ബദറുദ്ദീന്‍, നദീം, സുബൈദ, സമീറ, മിസ്‌രിയ. സഹോദരങ്ങള്‍: ബദറുദ്ദീന്‍ (ഷാര്‍ജ), നദീം (ഷാര്‍ജ), നഫീസ, സുബൈദ, സമീറ, സബീന. മൃതദേഹം നാട്ടിലെത്തിക്കാന്‍ കെ.എം സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു.