കാടക്‌സ് ഖത്തര്‍: എസ് എ എം ബഷീര്‍ വീണ്ടും പ്രസിഡണ്ട്, വിനോദ് മാരാര്‍ ജനറല്‍ സെക്രട്ടറി, വിജയകുമാര്‍ ട്രഷറര്‍
Jun 25, 2016, 10:30 IST
ദോഹ: (www.kasargodvartha.com 25/06/2016) ഖത്തറിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (കാടക്‌സ്) പ്രസിഡണ്ടായി എസ് എ എ ബഷീറിനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡണ്ട് പദവിയലങ്കരിക്കുന്നത്.
ജനറല്‍ സെക്രട്ടറിയായി വിനോദ് മാരാറിനെയും ട്രഷററായി ടി വി വിജയകുമാറിനെയും തിരഞ്ഞെടുത്തു. സി എച്ച് നജീബ്, ഗോപിനാഥ് കൈന്താര്‍, ബിജു മത്തായി, കെ രമേഷ് എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. ഉണ്ണി നമ്പ്യാര്‍ (ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍), മധു നമ്പ്യാര്‍ (മെമ്പര്‍ഷിപ്പ്), രാജന്‍ കുന്നുമ്മല്‍ (സ്‌പോര്‍ട്‌സ്), ഉണ്ണി പാണൂര്‍ (കമ്മ്യൂണിറ്റി) എന്നിവരെ വിങ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
Keywords : Qatar, Committee, Office- Bearers, Gulf, KADEX, SAM Basheer.
Keywords : Qatar, Committee, Office- Bearers, Gulf, KADEX, SAM Basheer.