city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദ്വിദിന മത പ്രഭാഷണ പരമ്പര 29 മുതല്‍; കബീര്‍ ബാഖവി വീണ്ടും ബഹ്‌റൈനിലെത്തുന്നു

മനാമ: (kasargodvartha.com 22.03.2014)പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി വീണ്ടും ബഹ്‌റൈനിലെത്തുന്നു. സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പരയില്‍ മുഖ്യപ്രഭാഷകനായാണ് ബാഖവി ബഹ്‌റൈനിലെത്തുന്നത്.

മാര്‍ച്ച് 29, 30 തീയ്യതികളില്‍ രാത്രി എട്ട് മണിക്ക് മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബിലാണ് മത പ്രഭാഷണ പരമ്പര ഒരുക്കിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവി കഴിഞ്ഞ വര്‍ഷവും മാര്‍ച്ച് 29 നാണ് ആദ്യമായി ബഹ്‌റൈനില്‍ മത പ്രഭാഷണത്തിനെത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന മത പ്രഭാഷണ പരമ്പരയുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പ്രഭാഷണം നടത്തുന്നത്.

ദ്വിദിന മത പ്രഭാഷണ പരമ്പര 29 മുതല്‍; കബീര്‍ ബാഖവി വീണ്ടും ബഹ്‌റൈനിലെത്തുന്നുമാര്‍ച്ച് 29 മുതല്‍ ദിവസവും രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന മതപ്രഭാഷണങ്ങളില്‍ അഭിനവ യുഗത്തില്‍ പ്രവാസികള്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കൊപ്പം അവര്‍ ഉയര്‍ത്തി പിടിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഉന്നതമായ ധാര്‍മിക മൂല്യങ്ങളും വിവിധ വിഷയങ്ങളും പ്രതിപാദിച്ച് ബാഖവി പ്രഭാഷണം നടത്തും. വിശദവിവരങ്ങള്‍ക്ക്: 0097333257944.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Gulf, Manama, Kabeer Baqavi, Speech, March 29, 30. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia