city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Finalissima | ഫൈനലിസിമ: അർജന്റീനയും ഇറ്റലിയും നേർക്കുനേർ; ഫുട്‍ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന് നേർസാക്ഷിയാവാൻ കാസർകോട് സ്വദേശിയും ഇൻഗ്ലൻഡിലെ വെംബ്ലി സ്റ്റേഡിയത്തിൽ

-അശ്‌റഫ് സീനത്ത്

ദുബൈ: (www.kasargodvartha.com) കോപ അമേരിക ചാംപ്യന്മാരായ അർജന്റീനയും യൂറോ ജേതാക്കളായ ഇറ്റലിയും തമ്മിൽ കൊമ്പുകോർക്കുന്ന ഫൈനലിസിമ പോരാട്ടത്തിന് പന്തുരുളാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആ ആവേശത്തിനൊപ്പം സാക്ഷിയായി ഒരു കാസർകോട് സ്വദേശിയും ഇൻഗ്ലൻഡിലെ വെംബ്ലി സ്റ്റേഡിയത്തിലുണ്ടാവും. രണ്ട് ഭൂഖണ്ഡങ്ങളിലെ ഫുട്‍ബോൾ ജേതാക്കൾ മാറ്റുരക്കുന്ന മത്സരം കാണാൻ ഫുട്ബോൾ ആരാധകർ ടിവിക്ക് മുന്നിലിരിക്കുമ്പോഴാണ് പള്ളം സ്വദേശിയും അബുദബിയിൽ താമസക്കാരനുമായ ഇഖ്ബാൽ പള്ളം മത്സരം നേർക്കുനേർ കാണാനായി ഇൻഗ്ലണ്ടിലേക്ക് വിമാനം കയറിയത്.
                         
Finalissima | ഫൈനലിസിമ: അർജന്റീനയും ഇറ്റലിയും നേർക്കുനേർ; ഫുട്‍ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന് നേർസാക്ഷിയാവാൻ കാസർകോട് സ്വദേശിയും ഇൻഗ്ലൻഡിലെ വെംബ്ലി സ്റ്റേഡിയത്തിൽ

ഫുട്‍ബോളിനോടുള്ള ഇഷ്ടമാണ് ഇത്രയും ദൂരം സഞ്ചരിച്ച് തന്നെ ഇവിടേക്ക് വരാൻ പ്രേരിപ്പിച്ചതെന്ന് ഇഖ്ബാൽ കാസർകോട് വാർത്തയോട് പറഞ്ഞു. ഫുട്‍ബോളും ഫോടോഗ്രാഫിയും ഹോബിയായി കാണുന്ന ഇദ്ദേഹം യുണൈറ്റഡ് കാസർകോട്, ടിഫ വീക്‌ലി, സെലക്ടഡ് ബനിയാസ് ഫുട്‍ബോൾ ടീമുകളുടെ നിറസാന്നിധ്യമാണ്. കൂടാതെ യാത്രാ വിവരങ്ങൾ വെച്ച് പുസ്തകമിറക്കിയിട്ടുണ്ട്.
            
Finalissima | ഫൈനലിസിമ: അർജന്റീനയും ഇറ്റലിയും നേർക്കുനേർ; ഫുട്‍ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന് നേർസാക്ഷിയാവാൻ കാസർകോട് സ്വദേശിയും ഇൻഗ്ലൻഡിലെ വെംബ്ലി സ്റ്റേഡിയത്തിൽ

രാത്രി 12.15നാണ് മത്സരം. നീണ്ട ഇടവേളക്കു ശേഷം ആദ്യമായാണ് ഫുട്ബാളിലെ വലിയ തമ്പുരാന്മാരുടെ കിടിലൻ പോരിന് വേദിയുണരുന്നത്. കോപ അമേരിക ചാംപ്യന്മാരും യൂറോപ്യൻ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുകയെന്ന ആശയം ആദ്യമായി വന്നത് 1980ലാണെങ്കിലും അർടെമോ ഫ്രാഞ്ചി കപ് എന്നു പേരിൽ ഈ മത്സരം ആദ്യമായി നടന്നത് 1985ലാണ്. ഇരു വൻകരകളും തമ്മിലെ സൗഹൃദം രൂഢമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ കളി കാണാൻ ഫുട്‍ബോൾ പ്രേമികൾ ഇമ ചിമ്മാതെ കാത്തിരിക്കുകയാണ്.

 

അർജന്റീന നായകൻ മെസി ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് സൂചന. സീനിയർ താരം ജോർജിയോ ചില്ലിനി രാജ്യത്തിനായി തന്റെ അവസാന മത്സരം കളിക്കുന്നതിനാൽ ഇറ്റലിക്കും ഇത് ഒരു പ്രത്യേക മത്സരമാണ്. വാശിയേറിയ പോരാട്ടത്തിൽ അന്തിമവിജയം ആരുനേടിയാലും ഇതിഹാസ താരങ്ങളെ നേരിൽ കാണാൻ ആയതിന്റെ ആവേശത്തിലാവും ഇഖ്ബാൽ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുക.
 
Keywords: News, World, Top-Headlines, Kasaragod, Football, Sports, Dubai, Gulf, Italy Vs Argentina, Kasaragod Native, Wembley Stadium, England, Finalissima, Italy Vs Argentina: Kasaragod native at Wembley stadium to watch game.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia