city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്തോ-അറബ് മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു

ഇന്തോ-അറബ് മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു
സാദിഖ് കാവില്‍
അബുദാബി: സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്തും മാധ്യമരംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് ഇന്തോ-അറബ് കള്‍ചറല്‍ സെന്റര്‍ ഈ വര്‍ഷം നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്രം, ന്യൂ മീഡിയാ രംഗത്തെ മികവിന് മനോരമ പത്രംഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റ് സാദിഖ് കാവിലും ദൃശ്യമാധ്യമ രംഗത്തെ മികവിന് ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ ഇ. സതീഷും അര്‍ഹരായി.

ഇന്തോ-അറബ് മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു
ഇ. സതീഷ്
ഗള്‍ഫ് പ്രവാസികളുടെ മികച്ച പ്രതിനിധിക്കുള്ള അവാര്‍ഡിന് ഫൈന്‍ഫെയര്‍ ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ഇസ്മാഈല്‍ റാവുത്തര്‍, സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്തെ മികവിന് ഹംസ ഇരിക്കൂര്‍ എന്നിവരും അര്‍ഹരായി. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

വര്‍ഷങ്ങളായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവയ്ക്കുന്ന ബല്‍ദീപ് സിങ്ങിനെ ആദരിക്കും. അറബ് പ്രമുഖരായ ഷാര്‍ജാ പോലീസ് മേധാവി ഖാലിദ് കലന്ദര്‍, ദുബൈ പോലീസ് പ്രതിനിധി വഹീദ് അല്‍ മൊയ്‌നി, ഫൈസല്‍ മിദ്ഫ, കോണ്‍സുലേറ്റ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്തോ-അറബ് മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു
ഇസ്മാഈല്‍ റാവുത്തര്‍

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മാധ്യമപ്രവര്‍ത്തനത്തിലൂടെ ഗള്‍ഫിലെ സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്കു വേണ്ടി നിലകൊള്ളുന്ന സാദിഖ് കാവില്‍ തന്റെ വാര്‍ത്താ റിപോര്‍ട്ടുകളിലൂടെ നിരവധി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണുകയുണ്ടായി. തൊഴിലാളി പ്രശ്‌നം, നാടകുത്ത് എന്ന ചൂതാട്ടം, സോഫ്റ്റ്‌വെയര്‍മണി ചെയിന്‍ തട്ടിപ്പ് തുടങ്ങിയവ ഇവയില്‍ ചിലതുമാത്രമാണെന്ന് ഭാരവാഹികളായ അസീസ് അബ്ദുല്ല, ഇ.വൈ. സുധീര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇന്തോ-അറബ് മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു
ഹംസ ഇരിക്കൂര്‍
ഇന്ത്യയും അറബ് നാടും തമ്മിലുള്ള ചിരകാലബന്ധം പ്രവാസി ജനതയ്ക്ക് ഗുണകരമാകും വിധം നിലനിര്‍ത്തുന്നതിനവേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്തോഅറബ് കള്‍ചറല്‍ സെന്റര്‍. സാമൂഹിക-സാംസ്‌കാരികജീവകാരുണ്യ രംഗങ്ങളില്‍ ഇതിനകം മികവുറ്റ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സംഘടന ഇന്ത്യന്‍-അറബ് സാമൂഹികസാംസ്‌കാരികജീവകാരുണ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കാവുഗോളി-ചൗക്കി സ്വദേശിയായ സാദിഖ് കാവില്‍ ഗള്‍ഫിലെത്തുന്നതിന് മുമ്പ് കാസര്‍കോട്ടും മംഗലാപുരത്തും പത്രപ്രവര്‍ത്തകനായിരുന്നു. അറിയപ്പെടുന്ന നോവലിസ്റ്റും കഥാകൃത്തും കൂടിയാണ് ഇദ്ദേഹം.


Keywords:  Sadiq Kavil, Indo-Arab, Media award, Abudhabi, Gulf reporter, Manorama, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia