ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നു; പ്രവാസികളില്‍ ആശങ്ക
Apr 30, 2019, 13:23 IST
ദോഹ: (www.kasargodvartha.com 30.04.2019) ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നതായി റിപോര്‍ട്ട്. മൂന്നു മാസത്തേക്ക് താത്കാലികമായാണ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്നുവെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മേയ് ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് തിരുവനന്തപുരം- ദോഹ ഇന്‍ഡിഗോ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. നേരത്തെ ജെറ്റ് എയര്‍വെയ്‌സും സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. പ്രവാസികള്‍ക്ക് തിരിച്ചടിയായ ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്‍ഡിഗോയും സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തി വെക്കുന്നതും മൂന്നു മാസത്തിനകം സര്‍വ്വീസ് പുനരാരംഭിക്കുമെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്കു ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. നിരക്കില്‍ ഇളവ് ലഭിക്കുന്നതിനാല്‍ പ്രവാസികള്‍ ഏറെ ആശ്രയിച്ചിരുന്നത് ഇന്‍ഡിഗോ സര്‍വ്വീസുകളെയായിരുന്നു. വേനല്‍ അവധിയായതിനാല്‍ നിരവധി യാത്രക്കാര്‍ മുന്‍കൂട്ടി സര്‍വ്വീസ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റാനാണ് കമ്പനി അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പ്രവാസികളുടെ ആശങ്ക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Doha, Business, Indigo Airlines Doha-Trivandrum service stopped
< !- START disable copy paste -->