ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സേവനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും
Sep 30, 2012, 11:59 IST
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ച് കാര്യക്ഷമമാക്കുമെന്ന് ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഹജ്ജ് ടെര്‍മിനല്‍, മദീന എയര്‍പോര്‍ട്ട്, ഇരു ഹറമുകളുടേയും പരിസരങ്ങള്‍ മുസ്തലിഫ, അറഫ, മീന അസീസിയ എന്നിവിടങ്ങളില്‍ പ്രത്യേക സേവനം ലഭ്യമാക്കും.വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയിലെ വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തില്‍പ്പരം വരുന്ന വളണ്ടിയര്‍മാര്‍ തയ്യാറായി കഴിഞ്ഞു.
ഹജ്ജ് ടെര്‍മിനലിനും, മദീന എയര്‍പോര്‍ട്ടിലും, ഇരു ഹറമുകളിലെ പരിസരങ്ങളിലും ആദ്യ ഹജ്ജ് വിമാനം എത്തിയത് മുതല്‍ ഫ്രാറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ കര്‍മനിരധമായിട്ടുണ്ട്. മലയാളി വളണ്ടിയര്‍മാര്‍ അടക്കം പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മുഴുസമയ വളണ്ടിയര്‍മാര്‍ മക്കയുടെ പരിസരങ്ങളില്‍ സേവനപ്രവര്‍ത്തനിലാണ്. മദീനയില്‍ മദീന ഹജ്ജ് വെല്‍ഫയര്‍ ഫോറത്തോട് സഹകരിച്ചാണ് ഇന്ത്യഫ്രാറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ സേവന രംഗത്തുള്ളത്. ആദ്യ ഹജ്ജ് വിമാനം മദീനയില്‍ എത്തിയ മുതല്‍ ഹാജിമാര്‍ക്ക് സേവനവുമായി ഇവര്‍ രംഗത്തുണ്ട്.
വളണ്ടിയര്‍ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സേവനരംഗത്ത് ഉള്ളതുപോലെ വുമണ്‍സ് ഫ്രാറ്റേണിറ്റി വളണ്ടിയര്‍മാര്‍ ഇത്തവണയും സ്ത്രീ തീര്‍ത്ഥാടകരുടെ പരിചരണത്തിനായി കൂടുതല്‍ പേര്‍ തയ്യാറായിട്ടുണ്ട്. ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലേയും സേവനസന്നദ്ധരായ സ്ത്രീകള്‍ക്ക് സേവനപ്രവര്‍ത്തനം നടത്താന്‍ ഇത്തവണ വുമണ്‍സ് ഫ്രാറ്റേണിറ്റി അവസരമൊരുക്കുന്നുണ്ട്.
സേവനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമൂഹിക സംഘടന
പ്രധിനിധികളേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി 35 പേരടങ്ങുന്ന ഉപദേശക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.ബാംഗ്ലൂര്‍ സ്വദേശി ഇല്യാസ് ഷെരീഫാണ് ഉപദേശക സമിതി ചെയര്‍മാന്‍.
ചീഫ് കോഡിനേറ്ററായി ഇഖ്ബാല്‍ ചെമ്പന്‍, വൈസ് കോഡിനേറ്റര്‍ മൊഹിയുദ്ദീന്‍ മംഗലാപുരം. ജനറല്‍ ക്യാപ്റ്റന്‍ യാസര്‍ അറഫാത്ത് വൈസ് ക്യപ്റ്റന്‍ ഷൈഖ് അബ്ദുല്ല ലോജിസ്റ്റിക് ജസ്ഫര്‍ കണ്ണൂര്‍, സിറാജ് ബോംബെ, മെഡിക്കല്‍ ഇഹ്തിഷാം ഹബീബുല്ല (മിഡ് ഗള്‍ഫ്), മീഡിയ കബീര്‍ കൊണ്ടോട്ടി ഫൈനാന്‍സ് അല്‍ അമാന്‍ എന്നിവര്‍ വിവിധ വകുപ്പ് മേധാവികളായി തെരെഞ്ഞെടുക്കപ്പെട്ടു.
വിവിധ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാക്കുന്ന രീതിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സൗദിയിലെ അംഗീകൃത ഏജന്‍സികളുടെയും സഹായം ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറത്തിന് ലഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ കോണ്‍സുലേറ്റിനുള്ള മീനയുടെ മേപ്പ് നിര്‍മ്മിച്ച് നല്‍കുന്നത് ഫ്രാറ്റേണിറ്റി ഫോറമാണ്.
മീന, മുസ്തലിഫ, അറഫ എന്നിവിടങ്ങളിലുള്ള തീര്‍ത്ഥാടകരുടെ ട്രൈയിന്‍ യാത്ര സുഖകരമാക്കുന്നതിന് വേണ്ടി ഫോറം വളണ്ടിയര്‍മാരുടെ സേവം എല്ലാ സ്റ്റേഷനുകളിലും ഉണ്ടായിരിക്കും.അസീസിയലെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍മാരുടെ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും.
ഫ്രാറ്റേണിറ്റി ഫോറം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇഹ്തിഷാം ഹബീബ് (ബാംഗ്ലൂര്‍), മുജാഹിദ് പാഷ (ഡല്‍ഹി), ഇഖ്ബാല്‍ ചെമ്പന്‍ (കേരളം), അല്‍ അമാന്‍ (ചെന്നൈ), അഷ്‌റഫ് മൊറയൂര്‍, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.
Keywords: IFF, Hajj volunteer, Pressmeet, Jeddah, Gulf, Malayalam news