city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹിക സുരക്ഷിതത്വത്തിന് സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

സാമൂഹിക സുരക്ഷിതത്വത്തിന് സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം
ദമ്മാം: സാമൂഹിക സുരക്ഷിതത്വത്തിന് സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നു ഇന്ത്യ ഫ്രറ്റെനിറ്റി ഫോറം ടൊയോട്ട ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന തരംതാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന കാരണം സദാചാര മൂല്യങ്ങളില്‍ നിന്നുള്ള മനുഷ്യന്റെ പിന്നാക്കം പോക്കാണ്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നില്‍ നില്‍ക്കുന്ന കേരളീയ സമൂഹത്തില്‍ പോലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതില്‍ നാം ഭയപ്പെടേണ്ടതുണ്ട്.

പ്രൊഫഷനുകള്‍ക്ക് വേണ്ടിയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹം അറിവ് നേടുന്നെങ്കിലും തിരിച്ചറിവ് നേടുന്ന കാര്യത്തില്‍ നന്നേ പരാജയപ്പെട്ടിരിക്കുന്നു. സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കേണ്ട രാഷ്ട്രീയ നേതാക്കളും, അധ്യാപകരും, മത മേലധ്യക്ഷന്മാരുപോലും ഇന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു എന്നത് സമൂഹത്തെ ഈ മാരക രോഗം എത്ര ആഴത്തില്‍ കാര്‍ന്ന് തിന്നിരിക്കുന്നു എന്നതിന് തെളിവാണ്.

ഇതിലേക്ക് വഴിവെക്കുന്ന നിരവധി സാഹചര്യങ്ങള്‍ക്ക് നാം തടയിടേണ്ടതുണ്ട്. ആഗോള കമ്പോള സമൂഹം ഇന്ന് സ്ത്രീകളെ ഒരു കമ്പോള ചരക്കാക്കി മാറ്റിയിരിക്കുന്നു. അര്‍ധ നഗ്‌നകളായ സ്ത്രീകളുടെ സാന്നിധ്യം ഇല്ലാത്ത പരസ്യങ്ങള്‍ക്കോ ഉല്‍പന്നങ്ങള്‍ക്കോ ഇന്ന് കമ്പോളത്തില്‍ ശ്രദ്ധ കിട്ടാതെ പോകുന്നു. വേഷ വിതാനത്തിലെ സ്ത്രീകളുടെ പാശ്ചാത്യ അനുകരണം ദൂര വ്യാപകമായ പ്രത്യാഘതാങ്ങളുണ്ടാക്കുന്നു. അണുകുടുംബ വ്യവസ്ഥയില്‍ മാതാപിതാക്കളും മക്കളും ഇന്റര്‍നെറ്റിലും ഫേസ്ബുക്കിലുമായി അവരവരുടെ ലോകത്തില്‍ മാത്രമാകുന്നത് കുടുംബങ്ങളുടെ ശിഥിലതക്ക് പോലും കാരണമാകുന്നു.

കുടുംബാങ്ങങ്ങള്‍ക്കും അയല്‍പക്കങ്ങള്‍ക്കും നല്‍കേണ്ട സ്‌നേഹം ഇന്ന് ഇന്റര്‍നെറ്റ് സൗഹൃദത്തിലൂടെ വളര്‍ന്നു ചുരുങ്ങിയിരിക്കുന്നു. തൊഴില്‍ കേന്ദ്രീകൃത വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്ന നാം വിദ്യാഭ്യാസത്തില്‍ സ്വഭാവരൂപീകരണത്തിന് മുഖ്യ പങ്ക് നല്‍കേണ്ടിയിരിക്കുന്നു. ജാതി മത ചിന്തകള്‍ക്കതീതമായി പ്രായഭേദമന്യേ സദാചാര, ധാര്‍മിക മൂല്യങ്ങളുടെ പ്രസക്തിയെകുറിച്ചു
സമൂഹത്തിനു ഗൗരവമായ ബോധവല്‍ക്കരണം ആവശ്യമായിരിക്കുന്നു.

ധാര്‍മിക, സദാചാര മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഗൗരവമായ ഇടപെടലുകള്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത മേലധ്യക്ഷന്മാര്‍ നടത്തിയില്ലെങ്കില്‍ വിദ്യാസമ്പന്നമായ ആധുനിക സമൂഹം പ്രാകൃത മനുഷ്യനെക്കാള്‍ അധപതിക്കുന്ന അവസ്ഥ അതി വിദൂരമായിരിക്കില്ലെന്ന് യോഗം വിലയിരുത്തി. ഏരിയ പ്രസിഡന്റ് നസീര്‍ ആലുവ അധ്യക്ഷത വഹിച്ചു. ലത്തീഫ് പുളിക്കല്‍, ഇസ്മായില്‍ വയനാട്, നാസര്‍ പാലക്കാട് സംസാരിച്ചു.

Keywords: India fraternity forum, Dammam, Gulf, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia