city-gold-ad-for-blogger

Emergency Landing | സാങ്കേതിക തകരാര്‍: ദുബൈയിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി

മുബൈ: (www.kasargodvartha.com) ദുബൈയിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. സാങ്കേതിക തകരാറിന് പിന്നാലെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഹൈദരബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. 

143 യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടയിലാണ് എയര്‍ ഇന്‍ഡ്യയുടെ എ 320 വിമാനത്തിന് സാങ്കേതിക തകരാറ് അനുഭവപ്പെട്ടത്. ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. തകരാര്‍ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബൈയിലേക്ക് തിരിച്ചതായാണ് റിപോര്‍ട്.

Emergency Landing | സാങ്കേതിക തകരാര്‍: ദുബൈയിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി

Keywords: Mumbai, News, National, Top-Headlines, Flight, passenger, Dubai, Gulf, India-Dubai flight makes emergency landing in Mumbai after technical glitch.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia