city-gold-ad-for-blogger

ഐഎംസിസി നോര്‍ക്ക ഹെല്‍പ് ഡസ്‌കിന് തുടക്കമായി

അല്‍ ഖോബാര്‍: (www.kasargodvartha.com 11.10.2016) ഐഎന്‍എല്ലിന്റെ പ്രവാസി വിഭാഗമായ ഐഎംസിസി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ക്ക ഹെല്‍പ് ഡസ്‌കിന് തുടക്കമായി. നോര്‍ക്ക ഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഹെല്‍പ് ഡെസ്‌ക് വഴി നല്‍കും. അഹമ്മദ് മിഹ്‌റാജില്‍ നിന്ന് അപേക്ഷ ഫോറം ഏറ്റുവാങ്ങി കൊണ്ട് റിയാദ് ഐഎംസിസി പ്രസിഡണ്ട് നാണി തയ്യില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഹനീഫ് അറബി അധ്യക്ഷത വഹിച്ചു. നവയുഗം പ്രതിനിധികളായ ദാസന്‍ രാഘവന്‍, ബെന്‍സി മോഹന്‍, റിയാദ് ഐഎംസിസി ജനറല്‍ സെക്രട്ടറി നാസര്‍ കുറുമാത്തൂര്‍, മുഫീദ് കൂരിയാടാന്‍, സാദിഖ് വളപ്പിനകത്ത്, മുജീബ് വലിയങ്ങാടി (റിയാദ് ഐഎംസിസി), ഖലീല്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന നേതൃസംഗമം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സിജി ദമ്മാം ചാപ്റ്റര്‍ പ്രസിഡണ്ടും ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ സി കെ റഷീദ് ഉമര്‍ 'നേതൃത്വം, സംഘാടനം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. റാഷിദ് കോട്ടപ്പുറം, സലീം ആരിക്കാടി, ഹാരിസ് എരിയപ്പാടി, അബ്ദുല്‍ കരീം പായമ്പ്ര, മുസ്ഥഫ എ ആര്‍ നഗര്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ സംബന്ധിച്ചു.

ദമ്മാമില്‍ ജോലിയില്‍ പ്രവേശിച്ച മുന്‍ എന്‍എസ്എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ സി നവാഫിന് യോഗത്തില്‍ സ്വീകരണം നല്‍കി. നജ്മുദ്ദീന്‍ മുക്കന്‍ സ്വാഗതവും സിദ്ദീഖ് ഉള്ളാടംകുന്ന് നന്ദിയും പറഞ്ഞു. അബ്ദുര്‍ റഹ് മാന്‍ കരിപ്പൂര്‍, ശംസുദ്ദീന്‍ മമ്പാട്, നവാസ് ഇരിക്കൂര്‍, കബീര്‍, ശംസുദ്ദീന്‍ കുമ്പള, ശിഹാബ് ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐഎംസിസി നോര്‍ക്ക ഹെല്‍പ് ഡസ്‌കുമായി 0556755709 (ഖോബാര്‍), 0538123486 (ദമ്മാം), 0507105003 (ജുബൈല്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഐഎംസിസി നോര്‍ക്ക ഹെല്‍പ് ഡസ്‌കിന് തുടക്കമായി

ഐഎംസിസി നോര്‍ക്ക ഹെല്‍പ് ഡസ്‌കിന് തുടക്കമായി

Keywords:  IMCC, Norka, helping hands, Gulf, Saudi Arabia, Registration, INL, Dammam, Help desk, ID Card, Pravasi,  IMCC Norka help desk started.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia