ഷിയാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണം: ഐ എം സി സി
Jul 25, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 25.07.2016) സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടിലെ കുളത്തില്‍ വീണു മരിച്ച എരിയാലിലെ ഷിയാസിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിഷ്‌കളങ്കം തുളുമ്പുന്ന, യുവത്വം മുറുകെ പിടിച്ച് എരിയാലിന്റെ മണ്ണില്‍ മതപരമായും സാമൂഹികപരമായും രാഷ്ട്രീയമായും നടത്തുന്ന ജീവ കാരുണ്യ പൊതു പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഷിയാസ്.
മരണത്തോട് മല്ലിടുന്ന സഹപ്രവര്‍ത്തകനെ രക്ഷിച്ച് സ്വന്തം ജീവന്‍ സമര്‍പിച്ച ഷിയാസിന്റെ വിയോഗം പ്രസ്ഥാനത്തെയും നാടിനെയും കുടുംബത്തെയും തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഷിയാസിനെ മരണാനന്ത ബഹുമതി നല്‍കി ആദരിക്കണമെന്ന് ഐ എം സി സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിയോഗത്തില്‍ ഐ എം സി സി അനുശോചിച്ചു.
Related News: മാന്യയില്‍ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Keywords : Dubai, IMCC, Death, Family, Gulf, Shiyas, Eriyal.