 |
| Abubacker, Hassan |
കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ പരാജയപ്പെട്ടതായി സമ്മതിച്ച കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ഐ എം സി സി ജഹ്‌റ യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത നേതാക്കളാണ് കേരള ഭരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. അബൂബക്കര്‍ കൊടുവള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ എം സി സി കുവൈത്ത് കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍, സാജു പള്ളിപ്പുഴ, ഉബൈദ് പെരിന്തല്‍മണ്ണ, നൗഷാദ് വെറ്റിലപ്പള്ളി, എന്നിവര്‍ സംസാരിച്ചു. ഐ എം സി സി ജഹ്‌റ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അബൂബക്കര്‍ കൊടുവള്ളി (ജന.കണ്‍വീനര്‍) ബി കെ ഹസ്സന്‍ ബേക്കല്‍ (ജോ.കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: IMCC, Gulf