city-gold-ad-for-blogger

മിനയില്‍ ഒഴുകിയെത്തിയ ഹാജിമാര്‍ക്ക് തണലായി ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍

മിനയില്‍ ഒഴുകിയെത്തിയ ഹാജിമാര്‍ക്ക് തണലായി ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍
മിന: വ്യാഴാഴ്ച രാത്രി രണ്ട് മണി മുതല്‍ മുസ്തലിഫയില്‍ നിന്നും മിനയില്‍ ഒഴുകിയെത്തിയ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സേവനം.

ദുല്‍ഹജ്ജ് എട്ടിന് മിന താഴ്‌വരയില്‍ നിന്ന് മുഴുവന്‍ ഹാജിമാരെയും അറഫയില്‍ എത്തിക്കുക എന്ന ദൗത്യത്തില്‍ ഫോറം വളണ്ടിയര്‍മാരും പങ്ക്‌ചേര്‍ന്നു.

മശായിര്‍ മെട്രോയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീര്‍ത്ഥാടകരെ സഹായിച്ചു.രോഗം ബാധിച്ചവരെ വീല്‍ചെയറിലും ആംബുലന്‍സിലുമായി അറഫയില്‍ എത്തിച്ചു.അറഫയില്‍ നിന്ന് മഗ്‌രിബിന് ശേഷം മുസ്തലിഫയില്‍ എത്തിക്കുന്നതിലും അവശരായ ഹാജിമാര്‍ക്ക് കൂട്ടായിരുന്നു ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍. വ്യാഴാഴ്ച മുതല്‍ കല്ലേറിന് വേണ്ടി ജമ്രയിലേക്ക് നീങ്ങികൊണ്ടിരിരുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ റയില്‍വേ സ്റ്റേഷനുകളിലും മിനയുടെ വീഥികളിലും ടെന്റുകള്‍ക്കുള്ളിലും സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.റയില്‍വേ സ്റ്റേഷനുകളിലും ട്രെയിനകത്തും പ്രത്യേകം പരിശീലനം സിദ്ധിച്ചവരെയാണ് ഫോറം നിയോഗിച്ചത്.

ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം രൂപകല്‍പ്പന ചെയ്ത മിനയുടെ ഭൂപടം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി

മിനയില്‍ ഒഴുകിയെത്തിയ ഹാജിമാര്‍ക്ക് തണലായി ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍
മിന താഴ്‌വരയുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഭൂപടം മുഴുവന്‍ വളണ്ടിയര്‍ പ്രവര്‍ത്തകര്‍ക്കും സഹായകമായി.കഴിഞ്ഞ ഏഴ് വര്‍ഷത്തെ മിനയിലെ പ്രവര്‍ത്തങ്ങളില്‍ നിന്നും നേടിയെടുത്തപരിചയസമ്പത്തിന്റെ പ്രതീകമാണ്ഈ ഭൂപടം. എല്ലാ വര്‍ഷവും മുതവഫുകളും വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളും മാപ്പുകള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ എളുപ്പത്തില്‍ ലക്ഷ്യസ്ഥാനം കണ്ടത്താന്‍ സാധിക്കാത്ത രീതിയില്‍ ലളിതമായിരുന്നില്ല ഇവ.

എന്നാല്‍ ഈ വര്‍ഷം ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം രൂപകല്‍പന ചെയ്ത ഭൂപടം മുത്തവ്വ്വഫ് കോണ്‍സുലേറ്റുകള്‍, സന്നദ്ധ സേവകര്‍ എന്നിവയുടെ പ്രശംസ പിടിച്ച് പറ്റി.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആവശ്യമനുസരിച്ച് ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫയര്‍ ഫോറത്തിന് ഭൂപടം രൂപകല്‍പ്പന ചെയ്ത് നല്‍കിയിരുന്നു. ഐ.പി.ഡബ്ലിയു.എഫ് എല്ലാ സന്നദ്ധസംഘടനകള്‍ക്കും ആവശ്യമനുസരിച്ച് പ്രിന്റ് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു.

Keywords: IFF Volunteer, Mina, Hajj, Gulf, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia