ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം: ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ് നടത്തി
Apr 11, 2012, 10:35 IST
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തുവ്വല്‍ ഏരിയ വ്യായാമവും ആരോഗ്യവും എന്ന ആരോഗ്യബോധവല്‍ക്കരണ ക്ളാസില്‍ മന്‍സൂര്‍ ഒതുക്കുങ്ങല്‍ വ്യായാമങ്ങള്‍ കാണിക്കുന്നു. |
തുവ്വല്‍: മൂന്നുമാസം നീണ്ടു നില്‍ക്കുന്ന ഹെല്‍ത്തിലൈഫ് ഹാപ്പി ലൈഫ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തുവ്വല്‍ ഏരിയ വ്യായാമവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു. ഇബ്ളീക് കോംപൌണ്ടില്‍ വച്ച് നടത്തിയ പരിപാടിയില്‍ മുഹമ്മദ് സാദിഖ് വഴിപ്പാറ ക്ളാസെടുത്തു. പ്രവാസ ജീവിതത്തില്‍ വ്യായാമക്കുറവ് കൊണ്ടുള്ള ദോഷങ്ങള്‍ ഹൃദയത്തിനും മസിലുകള്‍ക്കും സംഭവിക്കുന്ന അസുഖങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ അതുപോലെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിത്യജീവിതത്തില്‍ ശീലമാകേണ്ട വിവിധയിനം വ്യായാമം മന്‍സൂര്‍ ഒതുക്കുങ്ങല്‍ പ്രദര്‍ശിപ്പിച്ചു. അബൂബക്കര്‍ തുവ്വല്‍ സ്വാഗതവും അഷ്കര്‍ കാളികാവ് നന്ദിയും പറഞ്ഞു.
Keywords: IFF Health Campaign, Thuwwal, Gulf