പ്രവാസികളെ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകള്‍ അവഗണിക്കുന്നു: IFF
Mar 26, 2013, 19:28 IST
ജിദ്ദ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളെ അവഗണിക്കുന്നു. പ്രവാസികള്‍ തിരിച്ചു പോക്കിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ക്രിയാത്മകമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം ആവശ്യപ്പെട്ടു.
കേരളത്തിന്റെ വിദേശ നാണ്യത്തില്‍ നല്ലൊരു ശതമാനവും പ്രവാസികള്‍ വിയര്‍പ്പൊഴുക്കുന്നതില്‍ നിന്നും ലഭിക്കുന്നതാണ്. തികച്ചും നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് നൂറുകോടി വകയിരുത്തിയപ്പോള്‍ വര്‍ഷത്തില്‍ 50,000 കോടി രൂപ നാട്ടിലേക്കയച്ച് സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് വെറും ഒരു കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
പ്രവാസികളെ കറവപ്പശുവായി മാത്രം പരിഗണിക്കുന്ന സര്‍ക്കാരും വിദേശത്തെത്തുന്ന രാഷ്ട്രീയ നേതാക്കളും വലിയ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കലാണ് പതിവ്. ഇനിയെങ്കിലും പ്രസ്താവനകളും വാഗ്ദാനങ്ങളും നിര്‍ത്തിവെച്ച് അവരുടെ പുനരധിവാസത്തിന് ക്രിയാത്മകമായി ഇടപെടാന്‍ തയ്യാറാകണമെന്ന് ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി, സെക്രട്ടറി ജസ്ഫര്‍ കണ്ണൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Government, Neglect, Protest, IFF, Jeddah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News