ഐ.എഫ്.എഫ് 'കാരുണ്യ ഹസ്തം- 2013'; ഒരു മലയാളി കൂടി നാട്ടിലേക്ക് മടങ്ങി
Nov 24, 2013, 08:45 IST
ദുബൈ: നിതാഖത്ത് നിയമ നടപടികളെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരായ മലയാളികള്‍ക്കായി ജുബൈല്‍ ഇന്ത്യാ ഫ്രറ്റേര്‍ണിട്ടി ഫോറം ഒരുക്കിയ ' കാരുണ്യ ഹസ്തം- 2013 ' പദ്ധതിയിലൂടെ ഒരു മലയാളി കൂടി നാടണഞ്ഞു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സൗത്ത് ബീച്ച് സ്വദേശി ഷംസുദ്ദീനാന്നു കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റ് വഴി നാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ജുബൈലിലുള്ള ഷംസുദ്ദീന്‍ ചെറുകിട നിര്‍മാണ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണ ചുമതലയുള്ള ഇദ്ദേഹത്തിനു സൗദിയില്‍ എത്തുവാന്‍ ചിലവായ കടങ്ങള്‍ വീട്ടുവാന്‍ തന്നെ രണ്ടു വര്‍ഷം വേണ്ടി വന്നു. ഇതിനിടയില്‍ നാല് പെണ്‍മക്കളുള്ള അനുജന്റെ കുടുംബത്തെ സഹായിക്കുന്നതിനായി രണ്ടു ലക്ഷത്തോളം രൂപ ചിലവാക്കി അദ്ദേഹത്തെയും ഇങ്ങോട്ട് കൊണ്ട് വന്നിരുന്നു.
നിര്‍ഭാഗ്യവശാല്‍ ഒരു അപകടത്തെ തുടര്‍ന്ന് അനുജന് നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നതോടെ വിസക്ക് ചിലവാക്കിയ പണത്തിന്റെ ബാധ്യതക്കൊപ്പം, നാട്ടിലെ അനുജന്റെ കുടുംബത്തിന്റെയും സംരക്ഷണ ചുമതലയും ഷംസുദ്ദീന്റെ ചുമലിലായി. പ്രതിസന്ധികള്‍ക്കിടയില്‍ സ്‌പോണ്‍സറിന്റെ ആകസ്മിക മരണം പ്രശ്‌നങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.
നിതാഖാത് ഇളവു വേളയില്‍ രേഖകള്‍ ശരിയാക്കി നിലനില്‍പ് സുരക്ഷിതമാക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പോണ്‍സറുടെ ബന്ധുക്കളുടെ നിസഹകരണം മൂലം കഴിഞ്ഞില്ല. വിവിധ പ്രവാസി സംഘടനകള്‍ വഴി നോര്‍ക്കയുടെ സൗജന്യ ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ഹൗസ് ഡ്രൈവര്‍ വിസ ആയതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു അദ്ദേഹം പറയുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പെട്ട ഇന്ത്യ ഫ്രറ്റേര്‍ണിട്ടി ഫോറം ജുബൈല്‍ ഘടകം ഭാരവാഹികള്‍ കാരുണ്യ ഹസ്തം- 2013 വഴി നല്‍കി വരുന്ന രണ്ടാമത്തെ സൗജന്യ ടിക്കറ്റ് ഇദ്ദേഹത്തിനു നല്‍കുകയായിരുന്നു. കോഴിക്കോട് സ്വദേശി ജാഫര്‍ ഈ പദ്ധതി വഴി നല്‍കിയ ടിക്കറ്റ് ഉയോഗിച്ച് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഐ.എഫ്.എഫ് ജുബൈല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.എഫ്.എഫ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി ജലാല്‍ കൊല്ലം ഷംസുദ്ദീന് ടിക്കറ്റ് കൈമാറി. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം ഷുഐബ് മാഹി, ഏരിയ ഭാരവാഹികളായ നാസര്‍ കൊടുവള്ളി, സലീം മൗലവി, റാഫി കൊല്ലം എന്നിവര്‍ പങ്കെടുത്തു.
Keywords : ICF, Gulf, Air-ticket, Nitaqat, Parappanagadi, Shamsudheen, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ജുബൈലിലുള്ള ഷംസുദ്ദീന്‍ ചെറുകിട നിര്‍മാണ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണ ചുമതലയുള്ള ഇദ്ദേഹത്തിനു സൗദിയില്‍ എത്തുവാന്‍ ചിലവായ കടങ്ങള്‍ വീട്ടുവാന്‍ തന്നെ രണ്ടു വര്‍ഷം വേണ്ടി വന്നു. ഇതിനിടയില്‍ നാല് പെണ്‍മക്കളുള്ള അനുജന്റെ കുടുംബത്തെ സഹായിക്കുന്നതിനായി രണ്ടു ലക്ഷത്തോളം രൂപ ചിലവാക്കി അദ്ദേഹത്തെയും ഇങ്ങോട്ട് കൊണ്ട് വന്നിരുന്നു.
നിര്‍ഭാഗ്യവശാല്‍ ഒരു അപകടത്തെ തുടര്‍ന്ന് അനുജന് നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നതോടെ വിസക്ക് ചിലവാക്കിയ പണത്തിന്റെ ബാധ്യതക്കൊപ്പം, നാട്ടിലെ അനുജന്റെ കുടുംബത്തിന്റെയും സംരക്ഷണ ചുമതലയും ഷംസുദ്ദീന്റെ ചുമലിലായി. പ്രതിസന്ധികള്‍ക്കിടയില്‍ സ്‌പോണ്‍സറിന്റെ ആകസ്മിക മരണം പ്രശ്‌നങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.
നിതാഖാത് ഇളവു വേളയില്‍ രേഖകള്‍ ശരിയാക്കി നിലനില്‍പ് സുരക്ഷിതമാക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പോണ്‍സറുടെ ബന്ധുക്കളുടെ നിസഹകരണം മൂലം കഴിഞ്ഞില്ല. വിവിധ പ്രവാസി സംഘടനകള്‍ വഴി നോര്‍ക്കയുടെ സൗജന്യ ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ഹൗസ് ഡ്രൈവര്‍ വിസ ആയതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു അദ്ദേഹം പറയുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പെട്ട ഇന്ത്യ ഫ്രറ്റേര്‍ണിട്ടി ഫോറം ജുബൈല്‍ ഘടകം ഭാരവാഹികള്‍ കാരുണ്യ ഹസ്തം- 2013 വഴി നല്‍കി വരുന്ന രണ്ടാമത്തെ സൗജന്യ ടിക്കറ്റ് ഇദ്ദേഹത്തിനു നല്‍കുകയായിരുന്നു. കോഴിക്കോട് സ്വദേശി ജാഫര്‍ ഈ പദ്ധതി വഴി നല്‍കിയ ടിക്കറ്റ് ഉയോഗിച്ച് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഐ.എഫ്.എഫ് ജുബൈല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.എഫ്.എഫ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി ജലാല്‍ കൊല്ലം ഷംസുദ്ദീന് ടിക്കറ്റ് കൈമാറി. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം ഷുഐബ് മാഹി, ഏരിയ ഭാരവാഹികളായ നാസര്‍ കൊടുവള്ളി, സലീം മൗലവി, റാഫി കൊല്ലം എന്നിവര്‍ പങ്കെടുത്തു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752