ബൈത്തുറഹ് മ താക്കോല്‍ ദാനവും ചെര്‍ക്കളം അബ്ദുല്ലയെ ആദരിക്കലും ഫെബ്രുവരി അവസാന വാരത്തില്‍
Jan 29, 2017, 09:06 IST
ദോഹ: (www.kasargodvartha.com 29.01.2017) ഖത്തറില്‍ അറബി വീട്ടില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ ആകസ്മികമായി മരണപ്പെട്ട തെക്കില്‍ സ്വദേശി നൗഷാദിന്റെ കുടുംബത്തിന് ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ് മയുടെ താക്കോല്‍ ദാനവും മത, സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ പതിറ്റാണ്ടുകളോളമായി തിളക്കമാര്‍ന്ന സാന്നിധ്യവും മുന്‍ മന്ത്രിയും നിലവില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയെ ആദരിക്കല്‍ ചടങ്ങും ഫെബ്രുവരി അവസാന വാരത്തില്‍ കാസര്‍കോട് വെച്ച് സംഘടിപ്പിക്കുവാന്‍ കെ എം സി സി ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
Keywords: Kasaragod, Doha, Cherkalam Abdulla, Qatar KMCC, Inauguration, Key, Gulf, Baithurahma, President, Reception for Cherkkalam Abdulla on Feb last week.
പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. എസ് എ എം ബഷീര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, കെ എസ് ഉദുമ, ആദം കുഞ്ഞി തളങ്കര, കെ എസ് അബ്ദുല്ല കുഞ്ഞി, റഷീദ് മൗലവി, ഖാദര്‍ ഉദുമ, ശംസുദ്ധീന്‍ ഉദിനൂര്‍, സിദ്ദീഖ് മണിയംപാറ, നാസര്‍ കൈതക്കാട്, കെ വി മുഹമ്മദ്, മൊയ്തീന്‍ ആദൂര്‍, ഖാദര്‍ മാക്ക്, സലാം, ബഷീര്‍ എം വി, ബഷീര്‍ എല്‍ ജി, മൊയ്തീന്‍ ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ചെര്‍ക്കള സ്വാഗതവും സമീര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Doha, Cherkalam Abdulla, Qatar KMCC, Inauguration, Key, Gulf, Baithurahma, President, Reception for Cherkkalam Abdulla on Feb last week.