city-gold-ad-for-blogger

ജിദ്ദയില്‍ കനത്ത മഴ; മലയാളിയടക്കം 3 മരണം, മരണപ്പെട്ടത് കോഴിക്കോട് സ്വദേശി

ജിദ്ദ: (www.kasargodvartha.com 23/11/2017) ജിദ്ദയിലുണ്ടായ കനത്ത മഴയില്‍ മലയാളിയടക്കം മൂന്നു പേര്‍ മരണപ്പെട്ടു. കോഴിക്കോട് സ്വദേശിയാണ് മരണപ്പെട്ട മലയാളി. കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ (52) യാണ് മരിച്ചത്. ഫൈസലിയയില്‍ ചൊവ്വാഴ്ച രാവിലെ റൂം വൃത്തിയാക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കിടപ്പുമുറിക്കടുത്താണ് മുഹമ്മദ് കോയയുടെ മൃതദേഹം കണ്ടെത്തിയത്.

അല്‍റബ്വ ജില്ലയില്‍ അല്‍മുഅല്ലിമി സ്ട്രീറ്റില്‍ ഷോക്കേറ്റും ഒരാളും വീട് തകര്‍ന്ന് മറ്റൊരാളും മരണപ്പെട്ടു. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദയില്‍ അനുഭവപ്പെട്ടത്. പലഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജിദ്ദയില്‍ കനത്ത മഴ; മലയാളിയടക്കം 3 മരണം, മരണപ്പെട്ടത് കോഴിക്കോട് സ്വദേശി

Keywords: News, World, Gulf, Rain, School, Jiddah, Death, Deadbody, Heavy rains cause havoc in Jeddah; 3 died

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia