ഹാരിസ്, അബ്ദുല്‍ റഹ് മാന്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നടത്തി
Oct 17, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 17/10/2015) ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പഠനകാലത്ത് കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ച പള്ളിക്കര തൊട്ടിയിലെ അഹ് മദ് ഹാരിസ്, ബേക്കലിലെ അബ്ദുര്‍ റഹ് മാന്‍ എന്നീ ഇര്‍ശാദികളുടെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി യുഎഇയിലുള്ള ഇര്‍ശാദികളുടെ കൂട്ടായ്മ അനുസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
ദേര നൈഫിലെ ബൈത്തുറഹ് മയില്‍ നടന്ന പരിപാടിയില്‍ യൂസുഫ് ഇര്‍ശാദി ഹുദവി മുക്കൂട്, ജാബിര്‍ ഇര്‍ശാദി ഹുദവി രാമന്തളി, മുജ്തബ ഇര്‍ശാദി ഹുദവി സന്തോഷ് നഗര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അബ്ബാസ് ഇര്‍ശാദി ഹുദവി ബേക്കല്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, റശീദ് ഇര്‍ശാദി ഹുദവി തൊട്ടി, ശുഐബ് ഇര്‍ശാദി ഹുദവി മൗവ്വല്‍, ഉനൈസ് മാലികി ഹുദവി ചാല, ശഹീദ് കളനാട്, അലി കെ വയനാട്, ഖലീല്‍ കുഞ്ചാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാരിസ്, അബ്ദുല്‍ റഹ് മാന്‍ |
Keywords : Dubai, Gulf, Remembrance, Kasaragod, Kerala, Haris, Abdul Rahman.