തായലങ്ങാടി സ്വദേശി ഡോ. മുഹമ്മദ് നൗഷാദിന് ഗോള്‍ഡന്‍ വിസ
May 26, 2020, 16:05 IST
ദുബൈ: (www.kasargodvartha.com 26.05.2020) കാസര്‍കോട് തായലങ്ങാടി സ്വദേശിയായ ഡോ. മുഹമ്മദ് നൗഷാദിന് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. കോവിഡ് - 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചതിനാണ് അദ്ദേഹത്തിന് യു എ ഇ ഭരണകൂടം ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. 212 ഡോക്ടര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ദുബൈ ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ സേവനമനുഷ്ടിക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുക. .
നേരത്തെ കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. അബ്ദുര്‍ റഹ് മാന്‍ അടക്കമുള്ള ഏതാനും മലയാളി ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ആറ് വര്‍ഷമായി നൗഷാദ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുള്ള റാഷിദ് എയര്‍പോര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ സേവനമനുഷ്ടിക്കുകയാണ്. നാല് വര്‍ഷത്തോളം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്, ഒരു വര്‍ഷം കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ച നൗഷാദ് സൗദി അറേബ്യയിലെ മക്ക അസീസിയ ആശുപത്രിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപത്താണ് വീട്. ഭാര്യ: നദീറ ബായിക്കര. വിദ്യാര്‍ത്ഥികളായ അബ്ദുല്ല ഇനാസ്, ഇഹ്‌സാന്‍ മുഹമ്മദ് നൗഷാദ്, ജമീല ഇഫ എന്നിവര്‍ മക്കളാണ്. പരേതനായ തായലങ്ങാടിയിലെ ഡോ. അന്തുഞ്ഞി ഹാജി- ജമീല അഹ് മദ് കുന്നില്‍ ദമ്പതികളുടെ മകനാണ്.
Keywords: Dubai, News, Gulf, Doctor, COVID-19, Health, Medical College, General-hospital, Golden visa, Golden visa for Dr. Mohammed Noushad