city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോര്‍ക്ക പ്രവാസി ധന സഹായത്തിനുള്ള അപേക്ഷയിലെ സാങ്കേതികത്വം ഉടന്‍ പരിഹരിക്കുക: ഗ്ലോബല്‍ കെ എം സി സി

ദുബൈ: (www.kasargodvartha.com 22.04.2020) നോര്‍ക്ക റൂട്ട്‌സ് പ്രവാസികള്‍ക്ക് നല്‍കുന്ന ധന സഹായത്തിനുള്ള അപേക്ഷയിലെ സാങ്കേതികത്വം ഉടന്‍ പരിഹരിക്കുകണമെന്ന് പിലിക്കോട് പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സി ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാത്ത പ്രവാസികള്‍ക്ക് നോര്‍ക്കയിലൂടെ 5000 രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രില്‍ 18 മുതല്‍ നോര്‍ക്ക സ്വീകരിച്ചു വരുന്നുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ടി പിലിക്കോട് പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സി ഓണ്‍ലൈന്‍ ഹെല്പ് ഡെസ്‌ക് സംഘടിപ്പിക്കുയും 50 തോളം അപേക്ഷ സ്വീകരിക്കുയും ചെയ്തിട്ടുണ്ട്.

എന്‍ ആര്‍ ഐ അക്കൗണ്ട് അനുവദനീയം അല്ലാത്തത് കൊണ്ട് പലര്‍ക്കും അപേക്ഷിക്കാന്‍ ബുദ്ധിമുട്ട്  അനുഭവപ്പെടുന്നുണ്ട്. എസ് ബി / എന്‍ ആര്‍ ഒ അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് ഭാര്യയുടെ / ഭര്‍ത്താവിന്റെയോ ബാങ്ക് വിവരം നല്‍കിയാല്‍ മതി എന്ന് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ വന്നെങ്കിലും അപേക്ഷകനുമായുള്ള ബന്ധുത്വം തെളിയിക്കാനും പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഇതുവരെ ആയും വെബ്സൈറ്റില്‍ വന്നിട്ടില്ല.
നോര്‍ക്ക പ്രവാസി ധന സഹായത്തിനുള്ള അപേക്ഷയിലെ സാങ്കേതികത്വം ഉടന്‍ പരിഹരിക്കുക: ഗ്ലോബല്‍ കെ എം സി സി

നാട്ടിലേക്ക് തിരിച്ചു വന്നു എന്ന് തെളിയിക്കാന്‍ പാസ്‌പോര്‍ട്ടിലെ അറൈവല്‍ സീല്‍ ചെയ്ത പേജ് സമര്‍പ്പിക്കാനാണ് പറഞ്ഞത്. ചൊവ്വാഴ്ച മുതല്‍ വിമാന ടിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനും വന്നിരിക്കുന്നു. മാത്രമല്ല നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണെങ്കില്‍ നോര്‍കയില്‍ നിന്നും എസ് എം എസും വരുന്നു. നാട്ടിലേക്ക് തിരിച്ചു വന്ന വിമാന ടിക്കറ്റും ഒരു അപേക്ഷയും നോര്‍ക്കയിലേക്ക് മെയില്‍ അയക്കണമെന്ന് പറയുന്നു. വെബ്‌സൈറ്റില്‍ ആണെങ്കില്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും മാന്‍ഡാറ്ററി ആക്കിയിരിക്കുകയാണ്. മെയില്‍ ഐഡി ഇല്ലാത്ത പ്രായമായ ഒരുപാട് പ്രവാസികള്‍ ഉണ്ട്. അപേക്ഷ സമര്‍പ്പിക്കാനാണെങ്കില്‍ വെബ്‌സൈറ്റ് തകരാര്‍ മൂലം കുറേ തവണ റീഫ്രഷ് ചെയ്താല്‍ മാത്രമേ അപേക്ഷ സബ്മിറ്റ് ആവുനുള്ളൂ. ഇതുമായുള്ള ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് സി എം എ ജലീല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് ചന്തേര എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പ്രസ്തുത വിഷയം ഉന്നയിച്ച് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചതായും ഭാരവാഹികള്‍ പറഞ്ഞു.


Keywords:  Dubai, KMCC, Norka, UAE, Gulf, News, Pilicode, Global KMCC demands to fix problem of Norka sites

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia