അബ്ദുല്‍ ഖാദര്‍ പനക്കാടിന് ഗ്ലോബല്‍ ബിസിനസ് പുരസ്‌കാരം
Mar 19, 2013, 16:36 IST
ദുബൈ: നാസ്‌ക്കോ ഗള്‍ഫ് ചീഫ് ക്ലൈം ഓഫീസര്‍ അബ്ദുല്‍ ഖാദര്‍ പനക്കാടിന് ഗ്ലോബല്‍ ബിസിനസ് അച്ചീവര്‍സിന്റെ കോര്‍പറേറ്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം. ദുബൈ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ യു.എ.ഇ രാജകുടുംബാംഗവും അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ മുന്‍ യു.എ.ഇ സ്ഥാനപതിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അവാര്‍ഡ് സമ്മാനിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ അച്ചീവര്‍സ് ഫോറം മുഖ്യ രക്ഷാധികാരിയും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ഫൗണ്ടേഷന്‍ പ്രസിഡന്റുമായ സുനില്‍ ശാസ്ത്രി, പ്രമുഖ പൊതുപ്രവര്‍ത്തകനും ഡല്‍ഹി സാംസ്‌കാരികവേദി പ്രസിഡന്റുമായ കെ.എന്‍.ജയരാജ്, പ്രമുഖ വനിതാ വ്യവസായി പദ്മശ്രീ ശഹനാസ് ഹുസൈന്‍, എന്‍.എം.സി.ഗ്രൂപ്പ് മേധാവി പദ്മശ്രീ ഡോക്ടര്‍ ബി.ആര്‍.ഷെട്ടി, ഇന്ത്യന്‍ അച്ചീവര്‍സ് ഫോറം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാരായ ഡോക്ടര്‍ സിദ്ധാര്‍ത്ഥദാസ് ഗുപ്ത, ഹരീഷ് ചന്ദ്ര, പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രതാരം ദേവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കണ്ണൂര്‍ നിവാസിയും യു.എ.ഇ.യിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ 'വെയ്ക്ക്' പ്രസിഡന്റുമാണ് അബ്ദുല്‍ ഖാദര്‍ പനക്കാട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ അബ്ദുല്‍ ഖാദറിന് ഇതിനുമുമ്പും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Keywords: Global Business, Award, Abdul Khader, Dubai, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News