ആതുര സേവന രംഗത്ത് ബൃഹത് പദ്ധതിയുമായി ജി സി സി ചെങ്കള സി എച്ച് സെന്റര്‍
Nov 24, 2015, 08:00 IST
ദുബൈ: (www.kasargodvartha.com 24/11/2015) നിരാശ്രയരും രോഗപീഢയില്‍ വിഷമിക്കുകയും ചെയ്യുന്ന ഹത ഭാഗ്യര്‍ക്ക് രോഗ ചികില്‍സയും സേവനവും സഹായവുമായി ബൃഹത് പദ്ധതി തയ്യാറാക്കി ജി സി സി ചെങ്കള സി എച്ച് സെന്റര്‍ കമ്മിറ്റി നിലവില്‍ വന്നു.
അനുദിനം വര്‍ദ്ദിച്ചുവരുന്ന വൃക്കരോഗികള്‍, എന്‍ഡോസള്‍ഫാന്‍ രോഗികള്‍, ക്യാന്‍സര്‍ അടക്കമുള്ള രോഗികളടക്കമുള്ളവര്‍ക്ക്, രോഗ നിര്‍ണയവും ചികില്‍സയും ലക്ഷ്യമാക്കി ചെങ്കള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാനും ഇതിനായി ചെങ്കള പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സജജീകരണങ്ങളോടെ സി എച്ച് സെന്റര്‍ ആശാകേന്ദ്രം നിര്‍മ്മിക്കുവാനും ജിസിസി കമ്മിറ്റിയുടെ യു എ ഇ തല പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിച്ചു.
സി എം എ ഖാദര്‍ ചെങ്കള |
ഹനീഫ് ചെര്‍ക്കള |
നവാസ് ചെങ്കള |
യോഗത്തില്‍ ഖാദര്‍ ചെങ്കള (സൗദി) പ്രസിഡണ്ടും, ഹനീഫ ചെര്‍ക്കളം (യുഎഇ) ജനറല്‍ സെക്രട്ടറിയും, നവാസ് ചെങ്കള (ഒമാന്‍) ട്രഷററും, മുനീര്‍ പി ചെര്‍ക്കളം (യുഎഇ)ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ജിസിസി സി എച്ച് സെന്റര്‍ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു.
മുനീര്‍ പി ചെര്‍ക്കള |
ദുബൈ കെ എം സി സി പ്രസിഡണ്ട് അന്‍വര്‍ നഹ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപാടി, അസീസ് ആറാട്ട് കടവ്, സത്താര്‍ ആലംപാടി, മുഹമ്മദ് ആലംപാടി, സത്താര്‍ നാരമ്പാടി, അസീസ്, റഫീക്ക് എതിര്‍ത്തോട്, നാസര്‍ മല്ലം, അസ്ലം തൈവളപ്പ് എന്നിവര്‍ ആശംസ നേര്‍ന്നു. സിദ്ധീക്ക് കിയടുക്കം പ്രാര്‍ത്ഥന നടത്തി, അസീസ് കമാലിയ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: പ്രസിഡണ്ട്: ഖാദര്‍ ചെങ്കള, ജ: സെക്രട്ടറി: ഹനീഫ ചെര്‍ക്കള, ട്രഷറര്‍: നവാസ് ചെങ്കള, ഓര്‍ഗനൈസിംഗ് സെക്രട്ടറി: മുനീര്‍ പി, ചെര്‍ക്കളം വൈ: പ്രസി: ഇസ്മയില്‍ ബേവിഞ്ച, ഹിറ്റാച്ചി അബ്ദുള്ള അലംപാടി, മഹമൂദ് തൈവളപ്പ്, ഹനീഫ പടിഞ്ഞാര്‍മൂല, ബഷീര്‍ സി എന്‍, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്ക, നാസര്‍ ചെര്‍ക്കളം. സെക്രട്ടറി: ഖലീല്‍ ആലംപാടി ബഹറിന്‍, അബ്ദുള്ള കടവത്ത്, ഷാനിഫ് പൈക്ക, ഷംസീര്‍ കുന്താപുരം, ഖാദര്‍ ചെര്‍ക്കളം, ശരീഫ് പൈക്കം ഷാര്‍ജ, ജലീല്‍ ബേര്‍ക്ക, അബ്ദുള്ള പൈക്ക.
Keywords: Gulf, Dubai, GCC, KMCC