സൗദിയില്‍ വ്യാജ പിസിആര്‍ പരിശോധനാ സെര്‍ടിഫികെറ്റുകള്‍ നിര്‍മിച്ച് നല്‍കിയ സംഭവം; ഒരു വനിത ഉള്‍പെടെ 4 പ്രവാസികള്‍ അറസ്റ്റില്‍
Aug 30, 2021, 09:22 IST
റിയാദ്: (www.kasargodvartha.com 30.08.2021) സൗദിയില്‍ വ്യാജ പിസിആര്‍ പരിശോധനാ സെര്‍ടിഫികെറ്റുകള്‍ നിര്‍മിച്ച് നല്‍കിയ സംഭവത്തില്‍ ഒരു വനിത ഉള്‍പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍. റിയാദിലെ ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് വക്താവ് ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു.
സെര്‍ടിഫികെറ്റുകളും ഇവ നിര്‍മിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Riyadh, News, Gulf, World, Top-Headlines, arrest, Crime, COVID-19, Police, Four residents arrested by Riyadh police for faking PCR test results