Death | സഊദിയില്‍ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ വെന്തുമരിച്ചു
Apr 23, 2022, 07:46 IST
ജിദ്ദ: (www.kasargodvartha.com) സഊദിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ വെന്തുമരിച്ചു. മാതാവും പിതാവും യുവാവും യുവതിയുമടക്കം നാലു പേരാണ് മരിച്ചത്. ഖതീഫിന് സമീപം സ്വഫയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.
കുടുംബത്തെ രക്ഷപ്പെടുത്താന്‍ അയല്‍വാസികള്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ജനല്‍ വഴി അകത്തു കടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് അയല്‍വാസികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജനലിന് പുറത്ത് ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ച് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതായും റിപോര്‍ടുകള്‍ പറയുന്നു.
സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി എത്തി തീയണച്ച് മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Keywords: Jeddah, News, Saudi Arabia, Gulf, World, Top-Headlines, Family, Death, Fire, Accident, Four members of a family died in Saudi after fire on house.