ഒയാസിസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലൂ സ്‌കൈ ദമ്മാം ജേതാക്കള്‍
Mar 27, 2017, 08:30 IST
ദമ്മാം: (www.kasargodvartha.com 27.03.2017) ഒയാസിസ് ഫുട്‌ബോള്‍ ക്ലബ്ബ് ദമ്മാമില്‍ സംഘടിപ്പിച്ച ഇന്റേണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലൂ സ്‌കൈ ദമ്മാം ജേതാക്കളായി. ദമ്മാം അല്‍ നഖീല്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ ലയണ്‍സ് എഫ് സി ടയോട്ട, റിയല്‍ എഫ് സി ദമ്മാമിനോടും, ഖത്തീഫ് സ്‌ട്രൈക്കേഴ്‌സ് ബ്ലൂസ്‌കൈ ദമ്മാമിനോടും ഏറ്റുമുട്ടി. മത്സരത്തില്‍ ലയണ്‍സ് എഫ് സി ടയോട്ടയും ബ്ലൂസ്‌കൈ ദാമ്മാമും ഫൈനലില്‍ പ്രവേശിച്ചു.
അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തല്‍ കളിതീരാന്‍ മൂന്നു മിനുറ്റ് ബാക്കിനില്‍ക്കെ ഫൈസല്‍ കൊല്ലം ഗോളടിച്ച് ബ്ലൂസ്‌കൈ ദമ്മാം ജേതാക്കളായി. കളിയില്‍ മികച്ച ടോപ് സ്‌കോററായി അബ്ദുല്‍ സലാം ബാദിയയെ തിരഞ്ഞെടുത്തു. രാവിലെ 6.30 നു ആരംഭിച്ച മത്സരം അബ്ദുല്‍ അസീസ് ചൊക്ലി കിക്കോഫ് ചെയ്തു. ഗള്‍ഫ് തേജസ് റീജണല്‍ മാനേജര്‍ മൊയ്തീന്‍ കുട്ടി പട്ടാമ്പി, സോഷ്യല്‍ ഫോറം ദമ്മാം സിറ്റി മേഖലാ സെക്രട്ടറി മന്‍സൂര്‍ തിരുവനന്തപുരം കളിക്കാരെ പരിചയപ്പെട്ടു.
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും സോഷ്യല്‍ ഫോറം സംസ്ഥാന സമിതി സെക്രട്ടറി അന്‍സാര്‍ കോട്ടയം, റണ്ണേഴ്‌സപ്പിനുള്ള ട്രോഫി ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം പ്രവിശ്യാ പ്രസിഡന്റ് റഷീദ് ചെറുവാടി, ടോപ് സ്‌കോററിനുള ട്രോഫി ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി എന്നിവര്‍ വിതരണം ചെയ്തു. ദമ്മാം ഒയാസിസ് ക്ലബ്ബ് എക്‌സിക്യുട്ടീവ് മെമ്പര്‍ സുബൈര്‍ നാറാത്ത്, ഹനീഫ് കണ്ണാടിപ്പറമ്പ്, ഷംനാദ് കൊല്ലം, അഹ് മദ് യൂസുഫ്, ബാബു ആലുവ, ഷമീര്‍ തിരൂര്‍, ജലീല്‍, ഇസ്മാഈല്‍ രാമപുരം, നസീബ് പത്തനാപുരം നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dammam, Football, Tournament, Sports, Gulf, Blue Sky Dammam.