ഫുട്‌ബോള്‍ താരങ്ങളായ പോഗ്ബയും സൂമയും ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍
May 19, 2019, 15:52 IST
ജിദ്ദ: (www.kasargodvartha.com 19.05.2019) ഫുട്‌ബോള്‍ താരങ്ങളായ പോഗ്ബയും സൂമയും ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ലെത്തി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സിന്റെ ദേശീയ ഫുട്ബോള്‍താരവും എവര്‍ടന്‍ ക്ലബ്ബ് കളിക്കാരനുമായ കുര്‍ത് സൂമ ഉംറ നിര്‍വ്വഹിക്കാനെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോള്‍ പോഗ്ബയെയും കുര്‍ത് സൂമയെയും സൗദി ഡെപ്യൂട്ടി ഹജ്ജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത് എന്നിവര്‍ സ്വീകരിച്ചു.
ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ പുണ്യഭൂമിയില്‍ ചെലവഴിക്കുന്നതിനാണ് എത്തിയിരിക്കുന്നതെന്ന് സൂമ ഹറം കാര്യവകുപ്പിന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിംഗിലൂടെ അറിയിച്ചു. ആദ്യതവണ എത്തിയത് ഉംറ നിര്‍വഹിക്കുന്നതിനുമാത്രമായിരുന്നു. എന്നാല്‍ ഇത്തവണ കുറച്ചധികം ദിവസം മക്കയില്‍ തങ്ങുമെന്നും ഹറമിന്റെ എല്ലാഭാഗങ്ങളും കാണാനായി കൂട്ടുകാരും സഹോദരങ്ങളും കൂടെയുണ്ടെന്നും സൂമ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Sports, Football players Kurt Zouma, Paul Pogba visit Mecca
< !- START disable copy paste -->
Keywords: Gulf, news, Top-Headlines, Sports, Football players Kurt Zouma, Paul Pogba visit Mecca
< !- START disable copy paste -->